HomeUncategorizedകലാഭവൻ മണിയുടെ മരണം: ദുരൂഹതയുടെ ചുരുളഴിയുന്നു: പ്രതിസ്ഥാനത്ത് ആരും പ്രതീക്ഷിക്കാത്ത ചിലരോ ?

കലാഭവൻ മണിയുടെ മരണം: ദുരൂഹതയുടെ ചുരുളഴിയുന്നു: പ്രതിസ്ഥാനത്ത് ആരും പ്രതീക്ഷിക്കാത്ത ചിലരോ ?

കലാഭവൻ മണിയുടെ മരണം കൊലപാതകമാണോ എന്ന നിലയിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്‌. ആരൊക്കെ കുടുങ്ങുമെന്ന് കാത്തിരുന്നുതന്നെ കാണണം. എന്നാൽ, പ്രതിസ്ഥാനത്തെ ആളുകൾ ആരൊക്കെ എന്ന് ചികയുമ്പോൾ, പ്രതീക്ഷിക്കാത്ത ചിലരും ഇതിൽ ഉണ്ടോ എന്ന് സംശയിച്ചു പോകുന്നു. മാത്രമല്ല, മണിയേക്കുറിച്ച് ഇനിയും അറിയാത്ത ചില കാര്യങ്ങളും കൂടി ഉണ്ട്.

 
മണി കുറച്ചു കാലമായി വീട്ടുകാരുമായി അത്ര രസത്തിലല്ലായിരുന്നു എന്ന വാർത്തകൾ ഇതിനിടെ വന്നിരുന്നു. അതിൽ വലിയ കാര്യമില്ലെങ്കിലും മണി എല്ലാവരോടും അടുത്ത കാലത്തായി അകലം പാലിച്ചിരുന്നു. പ്രത്യേകിച്ച് തന്നെ ഏറെ സ്നേഹിചിരുന്നവരോട്. മണി മന:പൂർവ്വം പിണക്കം നടിക്കുകയായിരുന്നു. മണിയുടെ സുഹൃത്തായിരുന്ന ഡോക്ടർ പറയുന്നതനുസ്സരിച്ച് കലാഭവൻ മണിക്ക് ലിവർ കാൻസർ കൂടി ഉണ്ടായിരുന്നു എന്ന് കരുതേണ്ടി വരും. തനിക്കിനി അധികകാലം ഇല്ല എന്ന് മനസ്സിലാക്കിയതാണോ മണി വീട്ടുകാരോട് പിണങ്ങാൻ കാരണം ?

 

 

മരിക്കുന്നതിനു കുറെ ദിവസങ്ങൾ മുൻപ് മുതൽ മണിയുടെ താമസം ഔട്ട്‌ ഹൌസിൽ തന്നെയായിരുന്നു. മണിയുടെ സാമ്പത്തികകാര്യങ്ങൾ ഒട്ടു മിക്കവാറും കൈകാര്യം ചെയ്തിരുന്നത് കലാഭവൻ മണിയുടെ അടുത്ത സുഹൃത്തായിരുന്നു. മിമിക്രി രംഗത്തുനിന്നും തന്നെ വന്ന ഇയാളാണ് മണിയുടെ സാമ്പത്തികകാര്യങ്ങളും മറ്റു പരിപാടികളുടെ പണമിടപാടുകളും നടത്തിക്കൊണ്ടിരുന്നത്. കൂടെ നിൽക്കുന്നവർ തന്നെ സാമ്പത്തികമായി ചൂഷണം ചെയ്യുന്നുവെന്നു മണി തന്നോട് പറഞ്ഞിട്ടുണ്ടെന്നു ഭാര്യ നിമ്മി പറയുന്നു. മണിക്ക് ലിവർ കാൻസർ ആണെന്നു അറിയാവുന്ന ചുരുക്കം ചിലരിൽ ജോബിയും ഉണ്ടായിരുന്നു എന്നാണു സൂചന.

 

കലാഭവന്‍ മണിയുടെ പാചകക്കാരനെ ചുറ്റിപ്പറ്റിയുള്ള ദുരൂഹതകളും ഏറുന്നു. കൊടും ക്രിമിനലായ മുരുകന്‍ എന്നയാള്‍ എങ്ങനെ മണിയുടെ പരിചയക്കാരനും പിന്നീട് പാചകക്കാരനുമായി എന്നത് അവ്യക്തം. അപകടകാരിയായ ഇയാളെ ഒഴിവാക്കാന്‍ ബന്ധുക്കള്‍ മണിയോട് പറഞ്ഞെങ്കിലും അദ്ദേഹം അതിന് തയ്യാറായില്ല. കഴിഞ്ഞ ക്രിസ്മസിനാണ് മുരുകന്‍ മണിയെ കാണാനെത്തിയത്. പിന്നീട് ഈ പരിചയമൊക്കെ വച്ച് പാടിയിലെ പാചകക്കാരനും സഹായിയുമായി മുരുകന്‍ ഒപ്പം കൂടി. മണിയുടെ മരണവുമായി ബന്ധപ്പെട്ട് ഇയാള്‍ പൊലീസ് കസ്റ്റഡിയിലാണ്. തമിഴ്‌നാട്ടില്‍ ഒട്ടേറെ ക്രിമിനല്‍ കേസുകളിലെ പ്രതിയാണ് അറസ്റ്റിലായ മുരുകന്‍. ഇയാളെ പൊലീസ് നിരന്തരം ചോദ്യം ചെയ്യുന്നുണ്ട്. കൊലക്കേസിലടക്കം പ്രതിയാണ് മുരുകനെന്നാണ് സൂചന. ഇത്രയും ക്രിമിനല്‍ പശ്ചാത്തലമുള്ള ഒരാളെ മണി എങ്ങനെ സ്വന്തം ഔട്ട് ഹൗസിലെ പാചകക്കാരനാക്കി എന്നത് ഇപ്പോഴും ദുരൂഹമായി തുടരുന്നു.
മണിക്ക് ഒരു തുള്ളി മദ്യം പോലും കുടിക്കാൻ പാടില്ല എന്ന കാര്യം ഇവർക്കൊക്കെ അറിവുള്ളതാണ്. എന്നാൽ, മണിക്ക് രാവിലെ 6 മണിക്ക് വരെ മദ്യം ഒഴിച്ച് കൊടുത്തിട്ടുണ്ടെന്ന് മണിയുടെ സഹോദരൻ കഴിഞ്ഞ ദിവസം പ്രമുഖ ചാനലിൽ പറഞ്ഞിരുന്നു. മണിക്ക് മദ്യം കഴിച്ചുകൂടാ എന്നറിയാവുന്ന ഇവർ തന്നെ ഇങ്ങനെ പെരുമാറിയത് ആരിലും സംശയം ജനിപ്പിക്കില്ലേ?

 

 

മണിയുടെ പാടിയിൽ ചാരായം എത്തിച്ചത് ചാലക്കുടി സ്വദേശി ജോമൻ എന്നയാളാണെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. ജാഫർ ഇടുക്കിയുടെ കൂടെ അന്ന് പാടിയിൽ എത്തിയ കോഴിക്കോട് സ്വദേശി വിനോദ് കുമാർ പറയുന്നത് മണിക്കൊപ്പം ജാഫറും സാബുവും അന്ന് മദ്യപിച്ചിരുന്നു എന്നും താൻ കാണുമ്പോൾ മണി ഉന്മേഷവാനായിരുന്നു എന്നും വിനോദ് പറയുന്നു.
മണിയുടെ രോഗം വഷളാകുന്ന അന്ന് രാവിലെ ബിയർ കഴിച്ചപ്പോൾ പോലും രക്തം ശർദ്ദിച്ച മണിക്ക് പിന്നീട് ആരാണ് മദ്യം, ചാരായമോ മറ്റെന്തോ ആകട്ടെ, കൊടുത്തത്? മണിയുടെ സുഹൃത്തായ ഡോക്ടർ സുമേഷ് പറഞ്ഞതനുസരിച്, മാനേജർ ജോബിയാണ് മണിക്ക് വയ്യ എന്ന് ഡോക്ടർ സുമേഷിനെ വിളിച്ചറിയിച്ചത്. ഇവർ അടുത്ത്തുണ്ടായിട്ടും ഇവരുടെ അറിവില്ലാതെയാണോ മണി കുടിച്ചത്? അല്ലെങ്കിൽ ആരെങ്കിലും കുടിപ്പിച്ചത്‌? അല്ലെങ്കിൽ അറിഞ്ഞിട്ടും ഇവർ എന്തുകൊണ്ട് തടഞ്ഞില്ല ? തല്ക്കാലം ഉത്തരമില്ലാത്ത ഈ ചോദ്യങ്ങൾ ഞങ്ങൾ വായനക്കാർക്ക് മുന്നില് വയ്ക്കുന്നു.

LIKE

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments