HomeNewsLatest Newsപി. ജയരാജന്റെ ജാമ്യാപേക്ഷയിൽ ഇന്ന് വാദം

പി. ജയരാജന്റെ ജാമ്യാപേക്ഷയിൽ ഇന്ന് വാദം

തലശ്ശേരി: കതിരൂര്‍ മനോജ് വധക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന സിപിഐഎം നേതാവ് പി.ജയരാജന്റെ ജാമ്യാപേക്ഷയില്‍ ഇന്ന് തലശ്ശേരി ജില്ലാസെഷന്‍സ് കോടതി വാദം കേള്‍ക്കും. ജയരാജന്റെ അപേക്ഷയില്‍ സി.ബി.ഐയ്ക്ക് നോട്ടീസ് അയയ്ക്കാന്‍ കോടതി കഴിഞ്ഞ ദിവസം ഉത്തരവായിരുന്നു. കഴിഞ്ഞ ഫെബ്രുവരി 12നു കോടതിയില്‍ കീഴടങ്ങി റിമാന്‍ഡിലായ ജയരാജന് വേണ്ടി അഡ്വ.കെ.വിശ്വനാണു ജാമ്യഹര്‍ജി നല്‍കിയത്. ജയരാജന്റെ റിമാന്‍ഡ് കാലാവധി ഏപ്രില്‍ എട്ടുവരെ കഴിഞ്ഞദിവസം നീട്ടിയിരുന്നു.

 

കേസില്‍ ചോദ്യം ചെയ്യലിന് വിധേയനായെന്നും അന്വേഷണ സംഘവുമായി സഹകരിച്ചുവെന്നും ജയരാജന്‍ അപേക്ഷയില്‍ പറയുന്നു. അതിനാല്‍ ജാമ്യമനുവദിക്കണം. ഭാവിയിലും അന്വേഷണസംഘവുമായി സഹകരിക്കും. സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കില്ല. ഇത് രാഷ്ട്രീയപ്രേരിതമായ കേസാണെന്നും നിരപരാധിയാണെന്നും അപേക്ഷയില്‍ പറയുന്നു.

LIKE

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments