HomeNewsLatest Newsഇന്ന് ഭൗമ മണിക്കൂർ ആചരിക്കുന്നു; ഒരു മണിക്കൂർ ലൈറ്റുകൾ അണക്കാം

ഇന്ന് ഭൗമ മണിക്കൂർ ആചരിക്കുന്നു; ഒരു മണിക്കൂർ ലൈറ്റുകൾ അണക്കാം

ആഗോളതാപനത്തെയും കാലാവസ്ഥാവ്യതിയാനത്തെയും പ്രതിരോധിക്കാന്‍ കേരളത്തിലും ഭൂമിയുടെ രക്ഷക്കായി ഭൗമ മണിക്കൂര്‍ ആചരിക്കും. ആചരണത്തിന്‍റെ ഭാഗമായി വീടുകള്‍, വ്യാപാരസ്ഥാപനങ്ങള്‍, പ്രധാന ചരിത്രസ്മാരകങ്ങള്‍ തുടങ്ങി രാഷ്ട്രപതിഭവന്‍ വരെ ഒരു മണിക്കൂര്‍ ലൈറ്റുകള്‍ ഓഫാക്കും. കൂട്ടായ്മയില്‍ സഹകരണവും സാന്നിധ്യവും ഉറപ്പാക്കണമെന്ന് ഊര്‍ജ മന്ത്രി ആര്യാടന്‍ മുഹമ്മദ് അഭ്യര്‍ഥിച്ചു. ആവശ്യമില്ലാത്ത വൈദ്യുതോപകരണങ്ങള്‍ ഓഫാക്കുക, സൗരോര്‍ജത്തിലേക്ക് മാറുക എന്നതാണ് ഈ വര്‍ഷത്തെ ദിനാചരണത്തിന്‍റെ സന്ദേശം. രാത്രി 8.30 മുതല്‍ 9.30 വരെ ഒരു മണിക്കൂര്‍ വൈദ്യുതോപകരണങ്ങള്‍ ഓഫ് ചെയ്ത് ബഹുജനക്കൂട്ടായ്മയില്‍ പങ്കുചേരണമെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ് അറിയിച്ചു.

LIKE

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments