HomeWorld Newsഭാര്യയെ ഉറക്കിക്കിടത്തി തൊട്ടടുത്ത മുറിയില ഉറങ്ങുകയായിരുന്ന പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചയാളെ ഭാര്യ കയ്യോടെ പിടികൂടി !

ഭാര്യയെ ഉറക്കിക്കിടത്തി തൊട്ടടുത്ത മുറിയില ഉറങ്ങുകയായിരുന്ന പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചയാളെ ഭാര്യ കയ്യോടെ പിടികൂടി !

കൊളംബോ: ഭാര്യയെ ഉറക്കിക്കിടത്തി തൊട്ടടുത്ത മുറിയിൽ ഉറങ്ങുകയായിരുന്ന ബന്ധുവായ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചയാളെ ഭാര്യ തന്നെ കൈയോടെ പിടികൂടി. കൊളംബോയ്ക്ക് സമീപമാണ് സംഭവം. ഭർത്താവിനെ യുവതി തന്നെ പൊലീസിൽ ഏല്പിക്കുകയും ചെയ്തു. ബന്ധുവായ ഇരുപത്തിരണ്ടുകാരിയെ മികച്ച ജോലി വാങ്ങിക്കൊടുക്കാമെന്നു പറഞ്ഞാണ് ഇയാൾ തന്റെ വീട്ടിൽ താമസിപ്പിച്ചിരുന്നത്. പെൺകുട്ടി ഇത് പൂർണമായും വിശ്വസിക്കുകയും ചെയ്തു.

 
എന്നാൽ, ഭർത്താവിന്റെ സ്വഭാവത്തിൽ യുവതിക്ക് സംശയമുണ്ടായിരുന്നു. മാത്രമല്ല അയാളുടെ ചില ചുറ്റിക്കളികൾ അവർ നേരിട്ട് കാണുകയും ചെയ്തു. ഇതോടെ കൈയോടെ പിടിക്കാൻ ഒരവസരത്തിനായി കാത്തിരിക്കുകയായിരുന്നു അവർ. സംഭവദിവസം ഒപ്പം ഉറങ്ങാൻ കിടന്ന ഭർത്താവിന്റെ അനാവശ്യ തിടുക്കം യുവതിയുടെ ശ്രദ്ധയിൽപ്പെട്ടു. ഇതോടെ യുവതി ഉറക്കം നടിച്ചു. അല്പം കഴിഞ്ഞപ്പോൾ പ്രതീക്ഷിച്ചതു തന്നെ സംഭവിച്ചു. ഭാര്യ ഉറങ്ങി എന്ന് പരിശോധിച്ച് ഉറപ്പിച്ച അയാൾ പെൺകുട്ടിയുടെ മുറിയിലേക്ക് പോയി. ഭർത്താവിനെ പിന്തുടർന്ന് യുവതി പെൺകുട്ടിക്ക് എതിരായ ആക്രമണം തടയുകയും അയാളെ പൊലീസിൽ ഏല്പിക്കുകയുമായിരുന്നു.ഇനി ഇത്തരത്തിലൊരു സംഭവംവും ജീവിതത്തിൽ ഉണ്ടാവില്ല എന്ന് യുവാവ് പൊലീസിന് ഉറപ്പുനൽകിയിട്ടുണ്ട്.

LIKE

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments