HomeUncategorized'അഭിനയത്തിനിടെ ലാൽ സാർ പെട്ടെന്നു കട്ട് വിളിച്ചു'; മോഹൻലാലിനൊപ്പമുള്ള ഷൂട്ടിംഗ് മുഹൂർത്തം ഓർത്തെടുത്ത് 'ജയിലർ' സംവിധായകൻ

‘അഭിനയത്തിനിടെ ലാൽ സാർ പെട്ടെന്നു കട്ട് വിളിച്ചു’; മോഹൻലാലിനൊപ്പമുള്ള ഷൂട്ടിംഗ് മുഹൂർത്തം ഓർത്തെടുത്ത് ‘ജയിലർ’ സംവിധായകൻ

ബീസ്റ്റിന്റെ പരാജയത്തില്‍ നിന്നും സംവിധായകന്‍ നെല്‍സണും തുടര്‍ പരാജയങ്ങളില്‍ നിന്നും രജനീകാന്തും ആവേശകരമായി തന്നെ തിരികെ വന്നിരിക്കുകയാണ് ജയിലർ എന്ന ബമ്പർ ഹിറ്റ് ചിത്രത്തിലൂടെ. ചിത്രത്തില്‍ മാത്യു എന്ന ഡോണ്‍ ആയാണ് മോഹന്‍ലാല്‍ എത്തുന്നത്.മോഹന്‍ലാലും രജനീയും ഒരുമിച്ചുള്ള കോമ്ബോയും ക്ലൈമാക്‌സ് രംഗങ്ങളുമൊക്കെ കയ്യടി നേടുകയാണ്. ജയിലറില്‍ മോഹന്‍ലാലിനൊപ്പം പ്രവര്‍ത്തിച്ചതിന്റെ അനുഭവം പങ്കുവെക്കുകയാണ് സംവിധായകന്‍ നെല്‍സണ്‍. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം മനസ് തുറന്നത്. മോഹന്‍ലാല്‍ സ്വാഭാവികമായി മാത്രം അഭിനയിക്കുന്ന ഒരു നടനാണെന്നാണ് നെല്‍സണ്‍ പറയുന്നത്.

”അദ്ദേഹത്തിന്റെ ഒരു സീന്‍ എടുക്കുന്നതിന് ഇടയില്‍ പെട്ടെന്ന് അദ്ദേഹം കട്ട് വിളിച്ചു. എന്താണ് കാര്യമെന്നു പിടികിട്ടിയില്ല. ഇത് ടേക്കായിരുന്നോ എന്ന് അദ്ദേഹം ചോദിച്ചു. അതെ എന്ന് ഞാന്‍ മറുപടി പറഞ്ഞു. സത്യത്തില്‍ ലാല്‍ സര്‍ അത് റിഹേഴ്സലാണെന്നാണ് കരുതിയത്. അദ്ദേഹം അഭിനയിക്കുകയാണോ റിഹേഴ്‌സല്‍ എടുക്കുകയാണോ എന്ന് ഞങ്ങള്‍ക്ക് മനസ്സിലായില്ല. അത്രയ്ക്കു സ്വാഭാവികതയോടെയാണ് അദ്ദേഹം അഭിനയിക്കുന്നത്. ബ്രില്യന്റ് നടനാണ് ലാല്‍ സാറെന്ന് അപ്പോള്‍ കണ്ടിരുന്നവരൊക്കെ പറഞ്ഞു” നെല്‍സണ്‍ പറയുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments