HomeAround Keralaസിഐഎസ്‌എഫ്' ഉദ്യോഗസ്ഥൻ ചമഞ്ഞു തട്ടിപ്പ്; ആപ്പിലൂടെ വീട് വാടകയ്ക്ക് നല്‍കാൻ ശ്രമിച്ച ഡോക്ടറെ യുവാവ് മൂന്ന്...

സിഐഎസ്‌എഫ്’ ഉദ്യോഗസ്ഥൻ ചമഞ്ഞു തട്ടിപ്പ്; ആപ്പിലൂടെ വീട് വാടകയ്ക്ക് നല്‍കാൻ ശ്രമിച്ച ഡോക്ടറെ യുവാവ് മൂന്ന് ലക്ഷത്തിലധികം രൂപ പറ്റിച്ചതിങ്ങനെ:

ഒഎല്‍എക്സ് ആപ്പിലൂടെ വീട് വാടകയ്ക്ക് നല്‍കാൻ ശ്രമിച്ച കോഴിക്കോട്ടെ ഡോക്ടറില്‍ നിന്ന് മൂന്ന് ലക്ഷത്തിലധികം തട്ടിയെടുത്ത് ‘സിഐഎസ്‌എഫ്’ ഉദ്യോഗസ്ഥൻ മുങ്ങി. വീട് ഇഷ്ടപ്പെട്ടുവെന്ന് പറഞ്ഞ് സിഐഎസ്‌എഫ് ഉദ്യോഗസ്ഥൻ എന്ന വ്യാജേന തട്ടിപ്പുകാരൻ ഡോക്ടറെ സമീപിക്കുകയായിരുന്നു. 90,000 രൂപയാണ് വീടിന് സെക്യുരിറ്റിയായി ഡോക്ടര്‍ ആവശ്യപ്പെട്ടത്. എന്നാല്‍ നിക്ഷേപിക്കുന്ന പണത്തിന്‍റെ ഇരട്ടി തിരിച്ചു കിട്ടുന്ന ഒരു സ്കീം പട്ടാളത്തിലുണ്ടെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച തട്ടിപ്പുകാരൻ ഡോക്ടറെ കൊണ്ട് ആദ്യം കുറച്ച്‌ പണം നിക്ഷേപിപ്പിക്കുകയായിരുന്നു. ഇത് തിരിച്ചു കിട്ടിയതോടെ ഇരട്ടിത്തുക കിട്ടുമെന്ന പ്രതീക്ഷയില്‍ പല തവണയായി ഡോക്ടര്‍ മൂന്നര ലക്ഷത്തോളം രൂപ അടച്ചതായി പോലീസ് പറഞ്ഞു. നയാ പൈസ പോലും തിരിച്ചുകിട്ടാതെ വന്നതോടെ ഡോക്ടര്‍ പോലീസിനെ സമീപിക്കുകയായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments