HomeNewsShortഡല്‍ഹി ഹോട്ടലിലെ തീപിടിത്തം: മരിച്ച മലയാളികളുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

ഡല്‍ഹി ഹോട്ടലിലെ തീപിടിത്തം: മരിച്ച മലയാളികളുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

ഡല്‍ഹി കരോള്‍ ബാഗില്‍ ഹോട്ടലിലുണ്ടായ തീപിടിത്തത്തില്‍ മരിച്ച മൂന്ന‌് മലയാളികളുടെ മൃതദേഹം ബുധനാഴ‌്ച രാവിലെ കൊച്ചിയിലെത്തിക്കും. അര്‍പിത‌് പാലസ‌് ഹോട്ടലിന്റെ അഞ്ചാം നിലയില്‍ ചൊവ്വാഴ‌്ച പുലര്‍ച്ചെ നാലോടെയാണ‌് തീ പടര്‍ന്നത‌്. മൂന്ന്‌ മലയാളികളെ കൂടാതെ രണ്ട‌് വിദേശികളടക്കം 17 പേര്‍ മരിച്ചു. എറണാകുളം ചേരാനല്ലൂര്‍ പനേലില്‍ പരേതനായ ചന്ദ്രന്‍പിള്ളയുടെ ഭാര്യ നളിനിയമ്മ (86), ഇവരുടെ മൂത്തമകന്‍പി സി വിദ്യാസാഗര്‍ (60), ഇയാളുടെ സഹോദരി കണയന്നൂര്‍ പഴങ്ങനാട്ട്‌ കളപ്പുരയ്‌ക്കല്‍ ഉണ്ണിക്കൃഷ്‌ണന്റെ ഭാര്യ പി സി ജയശ്രീ (53) എന്നിവരാണ് മരിച്ച മലയാളികള്‍.

കൂടെയുണ്ടായിരുന്ന ബന്ധുക്കളായ 10 പേര്‍ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. ബന്ധുവിന്റെ വിവാഹംകൂടി മടങ്ങാനിരുന്നതാണ‌് ഇവര്‍. മാധുരിയാണ്‌ വിദ്യാസാഗറിന്റെ ഭാര്യ. മകന്‍: വിഷ്‌ണു. ഹരിഗോവിന്ദ്‌, ഗൗരിശങ്കര്‍എന്നിവരാണ്‌ ജയശ്രീയുടെ മക്കള്‍. രണ്ട‌് തമിഴ്നാട് സ്വദേശികളുടെയും വിനോദ സഞ്ചാരികളായ രണ്ട‌് മ്യാന്‍മര്‍ സ്വദേശികളുടെയും മൃതദേഹങ്ങളും തിരിച്ചറിഞ്ഞു. പരിക്കേറ്റ 35ഓളം പേരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. മൃതദേഹങ്ങള്‍ വിവിധ ആശുപത്രികളില്‍ സൂക്ഷിച്ചിരിക്കുകയാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments