HomeUncategorizedഖത്തർ പ്രവാസകൾക്ക് ആശ്വാസം: ഖത്തര്‍ എയര്‍വേയ്സിന് പിന്നാലെ വിമാന സർവീസ് ആരംഭിച്ച് ഈ കമ്പനി

ഖത്തർ പ്രവാസകൾക്ക് ആശ്വാസം: ഖത്തര്‍ എയര്‍വേയ്സിന് പിന്നാലെ വിമാന സർവീസ് ആരംഭിച്ച് ഈ കമ്പനി

ഖത്തര്‍ എയര്‍വേയ്സിന് പിന്നാലെ ഇന്‍ഡിഗോയും ദോഹയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള വിമാന ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു. ജൂണ്‍ ഒന്ന് മുതല്‍ കേരളത്തിലേക്കുള്ള സര്‍വ്വീസുകളുടെ ബുക്കിങ്ങാണ് ഇന്‍ഡിഗോ ആരംഭിച്ചിരിക്കുന്നത്. ഇന്‍ഡിഗോയുടെ ഔദ്യോഗിക വെബ്സൈറ്റിലാണ് ബുക്കിങ് വിവരങ്ങളും ടിക്കറ്റ് നിരക്കും പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇതോടെ കൂടുതല്‍ പേര്‍ക്ക് നാട്ടിലേക്ക് എത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷ.

ജൂണ്‍ ഒന്നിന് ദോഹയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് 886 റിയാല്‍ ആണ് നിരക്ക് (ഏകദേശം 18996 രൂപ). കണ്ണൂരിലേക്ക് 928 റിയാലും (18,996 ഇന്ത്യന്‍ രൂപ), രണ്ടിന് 884 റിയാലുമാണ് (18,095 ഇന്ത്യന്‍ രൂപ) നിരക്ക്. 

മെയ് 26 മുതല്‍ ഇന്ത്യയിലേക്കുള്ള വിമാന സര്‍വീസുകള്‍ ഘട്ടം ഘട്ടമായി പുനഃരാരംഭിക്കാനാണ് ഖത്തര്‍ എയര്‍വേയ്സ് തയ്യാറെടുക്കുന്നത്. ട്വിറ്ററിലൂടെയായിരുന്നു ഇന്ത്യയിലേക്ക് സര്‍വീസ് ആരംഭിക്കാന്‍ തയ്യാറെടുക്കുന്നതായി ഖത്തര്‍ എയര്‍വേയ്സ് അധികൃതര്‍ വ്യക്തമാക്കിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments