രാജ്യത്ത് 24 മണിക്കൂറിനിടെ 18,522 പുതിയ കോവിഡ് കേസുകള്‍; മരണം 418; രോഗമുക്തിനിരക്ക് 59 %

12

രാജ്യത്ത് 24 മണിക്കൂറിനിടെ 18,522 പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 5,66,840 ആയി. 418 പേരാണ് 24 മണിക്കൂറിനിടെ രാജ്യത്ത് രോഗം ബാധിച്ച് വിവിധ സംസ്ഥാനങ്ങളിലായി മരിച്ചത്. ഇതോടെ 16,893 പേരാണ് വെെറസ് ബാധയേറ്റ് രാജ്യത്ത് മരണത്തിന് കീഴടങ്ങിയത്. 3,34,822 പേര്‍ രോഗമുക്തി നേടി.രോഗമുക്തി നിരക്ക് 59 ശതമാനമായി ഉയര്‍ന്നു. 2,15,125 പേര്‍ നിലവില്‍ ചികിത്സയിലുണ്ട്. കോവിഡ് ബാധിതരുടെ 60.95 ശതമാനവും തമിഴ്നാട്,മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളില്‍ നിന്നാണ്. മഹാരാഷ്ട്രയില്‍ 5247 പുതിയ കേസുകള്‍ റിപ്പേര്‍ട്ട് ചെയ്തതേടെ രോഗം ബാ‍‍‍ധിച്ചവരുടെ എണ്ണം 1.69 ലക്ഷം ആയി ഉയര്‍ന്നു. ഡല്‍ഹിയെ പിന്നിലാക്കി തമിഴ്നാട് രണ്ടാം സ്ഥാനത്ത് എത്തി. തമിഴ്നാട്ടില്‍ 3949 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു.