ഇന്ത്യന്‍ ക്രിക്കറ്റ് താരം യൂസ്വേന്ദ്ര ചാഹലിനെതിരെ ജാതീയ പരാമര്‍ശം നടത്തിയ മുന്‍ ക്രിക്കറ്റ് താരം യുവരാജ് സിംഗിനെതിരെ പൊലീസ് കേസെടുത്തു. ദളിത് ആക്റ്റിവിസ്റ്റും അഭിഭാഷകനുമായ രജത് കല്‍സന്റെ പരാതിയിലാണ് യുവരാജിനെതിര പൊലീസ് കെസടുത്തിരിക്കുന്നത്. ഹരിയാനയിലാണ് യുവരാജിനെതിരെ കേസെടുത്തിരിക്കുന്നത്.
ഏപ്രില്‍ മാസത്തില്‍ രോഹിത് ശര്‍മ്മയുമായി നടത്തിയ ഇന്‍സ്റ്റാഗ്രാം ലൈവിനിടെയായിരുന്നു യുവരാജ് വിവാദ പരാമര്‍ശനം നടത്തിയത്. ചാഹലിന്റെ ടിക് ടോക് വീഡിയോയെ കുറിച്ച് പറഞ്ഞപ്പോഴാണ് യുവിയുടെ വിവാദ പരാമര്‍ശം. താഴ്ന്ന ജാതിക്കാരെ പരിഹസിക്കാനായി ഉപയോഗിക്കുന്ന വാക്ക് ചാഹലിനെ കളിയാക്കാനായി യുവരാജ് ഉപയോഗിച്ചുവെന്നാണ് ഉയരുന്ന ആരോപണം. വിവാദ പരാമര്‍ശവുമായി ബന്ധപ്പെട്ട് യുവരാജ് മാപ്പ് പറയണമെന്ന് നേരത്തെ ആവശ്യം ഉയര്‍ന്നിരുന്നു.