HomeUncategorized"ഇത് നിങ്ങൾ എനിക്കുവേണ്ടി ചെയ്യണം": മലയാളി ആരാധകരോട് അഭ്യർത്ഥനയുമായി നടി ഭാവന

“ഇത് നിങ്ങൾ എനിക്കുവേണ്ടി ചെയ്യണം”: മലയാളി ആരാധകരോട് അഭ്യർത്ഥനയുമായി നടി ഭാവന

സെലിബ്രിറ്റികളുടെ പേരിൽ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഉണ്ടാവാറുണ്ട്. എന്നാൽ ഇതിൽ പലതും അവരുടെ സ്വന്തം അല്ല എന്നതാണ് യാഥാർത്ഥ്യം. പലരും ഇതിനെ കുറിച്ച് അറിഞ്ഞിട്ടു പോലും ഉണ്ടാവില്ല. എന്നാൽ ഈ സോഷ്യൽ മീഡിയ പേജുകൾ മിക്കതും ആക്ടീവ് ആയിരിക്കുകയും ചെയ്യും. ഇത്തരം അക്കൗണ്ടുകളിൽ വരുന്ന പല കാര്യങ്ങളും ഇവർക്ക് തലവേദന ആവാറുണ്ട്. എങ്കിലും പലരും ഇതിനെതിരെ പ്രതികരിക്കാറില്ല എന്നതാണ് യാഥാർത്ഥ്യം. ഇപ്പോൾ ഇത്തരം ഒരു അക്കൗണ്ട് എതിരെ രംഗത്ത് വന്നിരിക്കുകയാണ് നടി ഭാവന.

ഫേസ്ബുക്കിൽ തന്റെ പേരിൽ സജീവമായ ഒരു അക്കൗണ്ട് നെ കുറിച്ചാണ് ഭാവന പറഞ്ഞത്. തനിക്ക് ഫേസ്ബുക്കിൽ അക്കൗണ്ട് ഇല്ല. മറ്റാരോ തന്റെ പേരിൽ തുടങ്ങിയ അക്കൗണ്ടാണ്. അതിൽ സജീവമായി പോസ്റ്റുകളും വരുന്നുണ്ട്. ദയവായി ഈ പേജ് റിപ്പോർട്ട് ചെയ്യണം എന്ന് ഭാവന അഭ്യർത്ഥിക്കുന്നു. ഇൻസ്റ്റഗ്രാമിൽ കൂടിയാണ് നടി ഇക്കാര്യമറിയിച്ചത്.

കന്നട നിർമ്മാതാവ് നവീനുമായുള്ള വിവാഹത്തിന് ശേഷം നടി ഇപ്പോൾ ബാംഗ്ലൂരിൽ ആണ് താമസിക്കുന്നത്. ഇതിൽ ആദ്യത്തെ സംഭവമല്ല ഇത്. അടുത്തിടെ ശോഭന ഉൾപ്പെടെയുള്ള നടിമാർ താങ്കളുടെ പേരിലുള്ള വ്യാജ അക്കൗണ്ടുകൾക്കെതിരെ രംഗത്തുവന്നിരുന്നു. സെലിബ്രിറ്റികളിൽ പലരും ഇത് കാര്യമായി എടുക്കുന്നില്ല എന്നതാണ് ഇത്തരക്കാരുടെ ബലം. കാര്യങ്ങൾ കൈവിട്ടു പോകുമ്പോൾ മാത്രമാണ് ഇവർ കാര്യം ശ്രദ്ധിക്കുന്നത് എന്നത് മൂലം പലപ്പോഴും ഇത് പുറത്ത് അറിയാറില്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments