HomeAround Keralaസാമൂഹിക അകലം പാലിച്ചും പാൽ വിൽക്കാം ! ലോക്ക്ഡൗൺ കാലത്തെ യുവാവിന്റെ വ്യത്യസ്ത ഐഡിയ വൈറൽ...

സാമൂഹിക അകലം പാലിച്ചും പാൽ വിൽക്കാം ! ലോക്ക്ഡൗൺ കാലത്തെ യുവാവിന്റെ വ്യത്യസ്ത ഐഡിയ വൈറൽ !

കൊറോണ പടർന്നുപിടിക്കുന്ന ഈ കാലത്ത് സാമൂഹിക അകലം പാലിക്കേണ്ടത് വളരെ അത്യാവശ്യമാണ്. അവശ്യ കാര്യങ്ങൾക്കായി പുറത്തിറങ്ങുമ്പോഴും ഇക്കാര്യം എപ്പോഴും അധികാരികൾ ഓർമിപ്പിക്കുന്നുണ്ട്. ഇപ്പോഴിതാ ചെറുതെങ്കിലും തന്റെ ബിസിനസ്സിലും ഇത് പ്രാവർത്തികമാക്കിയിരിക്കുകയാണ് ഒരു യുവാവ്.

പാൽ വിൽപ്പനയാണ് യുവാവിന്റെ തൊഴിൽ. സാമൂഹിക അകലം പാലിച്ച് എങ്ങനെ ഇത് ചെയ്യാമെന്ന ആലോചനയിൽ നിന്നാവാം ഈ ഐഡിയ വന്നത്. പാല് കൊണ്ടുപോയിരുന്ന വാഹനത്തിന്റെ പിറകിൽ ഒരു നീളമുള്ള കുഴൽ പിടിപ്പിക്കുകയാണ് യുവാവ് ചെയ്തത്. കുഴലിലെ ഒരറ്റത്ത് വലിയ ചോർപ്പും വച്ചു. ഇതോടെ പാൽ വാങ്ങാൻ വരുന്നവർക്ക് അടുത്ത എത്താതെ പാൽ നൽകാൻ ആകുന്നു. ഐഎഎസ് ഓഫീസർ നിധിൻ സാങ്വാനാണ് ഈ വ്യത്യസ്ത ആശയത്തിന്റെ ഫോട്ടോ ട്വിറ്ററിൽ പങ്കുവച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments