HomeSportsചെന്നൈ സൂപ്പർ കിംഗ്സിന്റെ ശക്തിയുടെ ആ രഹസ്യമെന്ത്? ആ ഐപിഎൽ രഹസ്യം വെളിപ്പെടുത്തി ആശിഷ് നെഹ്റ...

ചെന്നൈ സൂപ്പർ കിംഗ്സിന്റെ ശക്തിയുടെ ആ രഹസ്യമെന്ത്? ആ ഐപിഎൽ രഹസ്യം വെളിപ്പെടുത്തി ആശിഷ് നെഹ്റ !

ഇന്ത്യൻ പ്രീമിയർ ലീഗിൽ മൂന്നുവട്ടം ചാമ്പ്യൻമാരായ ടീം ആണ് ചെന്നൈ സൂപ്പർ കിംഗ്സ്. സ്ഥിരതയുടെ കാര്യത്തിൽ ഇവിടെ വെള്ളം തൽക്കാലം ഒരു ഐപിഎൽ ടീം ഇല്ല. ഈ സ്ഥിരതയുടെ പിന്നിലെ രഹസ്യം എന്ന് വെളിപ്പെടുത്തുകയാണ് മുൻപ് ചെന്നൈ സൂപ്പർ കിങ്സ് താരം കൂടിയായ ആശിഷ് നെഹ്റ.

കളിക്കാരും മാനേജ്മെന്റും തമ്മിലുള്ള പ്രശ്നങ്ങൾ മറ്റു ടീമുകളെ പോലെ ചെന്നൈയിൽ ഇല്ല. പുറത്ത് നിന്നുള്ള ഇടപെടലുകൾ ഇല്ലാത്തത് കൊണ്ട് ചെന്നൈക്ക് 2-3 വർഷം ഒരേ ടീമുമായി കളിക്കാൻ കഴിയും.  ചെന്നൈയുടെ മറ്റൊരു ശക്തികേന്ദ്രം ഇന്ത്യൻ സിമന്റ് ആണ്. അവർ കുറെ വർഷങ്ങളായി ഈ കളിയുമായി ബന്ധപ്പെട്ട് രംഗത്തുണ്ട്. അതുകൊണ്ട് ഇതിന് എല്ലാ വശങ്ങളും അവർക്ക് വ്യക്തമായി അറിയാം. മറ്റൊന്ന് ധോണിയുടെ സാന്നിധ്യമാണ്. ടീം മാനേജ്മെന്റ് ധോണിക്ക് നൽകുന്ന വലിയ പിന്തുണ ടീമിലും പ്രതിഫലിക്കുന്നു. നെഹ്റ പറയുന്നു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments