HomeUncategorizedസിനിമയിൽ മാത്രമല്ല, ജീവിതത്തിലും നിങ്ങൾ ഹീറോ തന്നെ; അപകടത്തിൽ മരിച്ച ആരാധകന്റെ വീട്ടിൽ ഓടിയെത്തി ആശ്വസിപ്പിച്ച്...

സിനിമയിൽ മാത്രമല്ല, ജീവിതത്തിലും നിങ്ങൾ ഹീറോ തന്നെ; അപകടത്തിൽ മരിച്ച ആരാധകന്റെ വീട്ടിൽ ഓടിയെത്തി ആശ്വസിപ്പിച്ച് നടൻ സൂര്യ

സിനിമയില്‍ മാത്രമല്ല, യഥാര്‍ത്ഥ ജീവിതത്തിലും താൻ ഹീറോ ആണെന്ന് തെളിയിച്ചിരിക്കുകയാണ് നടൻ സൂര്യ. തന്റെ ആരാധകൻ മരിച്ചപ്പോള്‍, വീട്ടിലെത്തി അവരുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ച്‌ ദുഖത്തില്‍ പങ്കുചേര്‍ന്ന് തമിഴ് സൂപ്പര്‍ താരം സൂര്യ മാതൃകയായി. ചെന്നൈയിലെ എന്നൂരില്‍ താമസിക്കുന്ന, സൂര്യയുടെ കടുത്ത ആരാധകനായ അരവിന്ദാണ് അപകടത്തില്‍ മരണമടഞ്ഞത്. വര്‍ഷങ്ങളോളം സൂര്യ ഫാൻസ് ക്ലബ്ബില്‍ സജീവ പ്രവര്‍ത്തകൻ കൂടിയായിരുന്നു അരവിന്ദ്. വിവരം അറിഞ്ഞ ഉടൻടൻ സൂര്യ തന്റെ പ്രിയപ്പെട്ട ആരാധകനെ അവസാനമായി കാണുവാനെത്തുകയായിരുന്നു. മരിച്ചുപോയ ആരാധകന്റെ മാതാപിതാക്കളെ ആശ്വസിപ്പിച്ചു. ആരാധകന്റെ മാതാപിതാക്കളോടും സുഹൃത്തുക്കളോടും സംസാരിക്കുകയും അവരെ സഹായിക്കാമെന്ന് വാഗ്ദാനം ചെയ്യുകയും നടൻ ചെയ്തു. നല്ലൊരു നടൻ എങ്ങനെയായിരിക്കണമെന്നതിന്റെ ഉത്തമ ഉദാഹരണമാണ് സൂര്യയെന്നാണ് നെറ്റിസണ്‍സ് പറയുന്നത്. സിനിമയില്‍ മാത്രമല്ല, യഥാര്‍ത്ഥ ജീവിതത്തിലും നിങ്ങളില്‍ ഒരു ഹീറോ ഉണ്ടെന്നും ആരാധകര്‍ പറയുന്നു. .

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments