HomeUncategorizedഇനി ഭൂകമ്പ മുന്നറിയിപ്പ് ആൻഡ്രോയിഡ് ഫോണിലും ലഭിക്കും ! 4.5 നു മുകളില്‍ തീവ്രതയുള്ള ഭൂകമ്പത്തെക്കുറിച്ച്...

ഇനി ഭൂകമ്പ മുന്നറിയിപ്പ് ആൻഡ്രോയിഡ് ഫോണിലും ലഭിക്കും ! 4.5 നു മുകളില്‍ തീവ്രതയുള്ള ഭൂകമ്പത്തെക്കുറിച്ച് നേരത്തെ അറിയിക്കും

ഇനി ആൻഡ്രോയിഡ് ഫോണില്‍ ഭൂകമ്പ മുന്നറിയിപ്പ് ലഭിക്കും. ഇന്ത്യയിലെ ആൻഡ്രോയിഡ് ഫോണുകളിലാണ് നിലവില്‍ ഈ സംവിധാനം ലഭ്യമാകുന്നത്. ഫോണിലെ സെൻസറുകള്‍ ഉപയോഗിച്ച്‌ പ്രവര്‍ത്തിക്കുന്ന പുതിയ സംവിധാനം എൻഡിഎംഎ (നാഷനല്‍ ഡിസാസ്റ്റര്‍ മാനേജ്മെന്റ് അതോറിറ്റി), എൻഎസ്‌സി (നാഷനല്‍ സീസ്മോളജി സെന്റര്‍) എന്നിവയുമായി സഹകരിച്ചാണ് വികസിപ്പിച്ച്‌ എടുത്തിരിക്കുന്നത്. റിക്ടര്‍ സ്കെയിലില്‍ 4.5 നു മുകളില്‍ തീവ്രതയുള്ള ഭൂകമ്ബ സമയത്ത് ഫോണില്‍ ജാഗ്രതാ നിര്‍ദേശം ലഭിക്കും. കൂടാതെ സുരക്ഷയ്ക്കായി എന്താണ് ചെയ്യേണ്ടതെന്ന നിര്‍ദേശവും സ്ക്രീനില്‍ പ്രത്യക്ഷപ്പെടും. ഭൂകമ്ബ സാധ്യതയുള്ള മേഖലകളില്‍ പ്രാദേശിക ഭാഷകളില്‍ ഫോണില്‍ മുന്നറിയിപ്പ് സന്ദേശം ലഭിക്കും.

ഭൂകമ്ബ തരംഗങ്ങള്‍ ഭൂമിയിലൂടെ പ്രചരിക്കുന്നതിനേക്കാള്‍ വളരെ വേഗത്തില്‍ ഇന്റര്‍നെറ്റ് സിഗ്നലുകളിലൂടെ സഞ്ചരിക്കും. അതുകൊണ്ട് തന്നെ ശക്തമായ കുലുക്കത്തിന് ഏതാനും സെക്കൻഡുകള്‍ക്ക് മുൻപ് തന്നെ അലര്‍ട്ടുകള്‍ ഫോണുകളില്‍ എത്തുമെന്നാണ് ഗൂഗിള്‍ പറയുന്നത്. ആക്സിലറോമീറ്റര്‍ സീസ്മോഗ്രാഫായി ഉപയോഗിച്ച്‌ ഫോണിനെ ഒരു മിനി ഭൂകമ്ബ ഡിറ്റക്ടറാക്കി മാറ്റിയാണ് ഈ സംവിധാനം പ്രവര്‍ത്തിക്കുന്നത്. ഫോണ്‍ സൈലന്റ് മോഡിലാണെങ്കിലും ഉച്ചത്തിലുള്ള ശബ്ദവും സുരക്ഷാ നടപടികള്‍ക്കുള്ള നിര്‍ദേശവും ഫോണിലൂടെ ലഭിക്കും. സെറ്റിങ്സിലെ സേഫ്റ്റി ആന്റ് എമര്‍ജൻസി ഓപ്ഷനില്‍ നിന്ന് എര്‍ത്ത്ക്വെയ്ക് അലര്‍ട്സ് ഓണ്‍ ചെയ്താല്‍ ഈ മുന്നറിയിപ്പ് സംവിധാനം പ്രവര്‍ത്തനക്ഷമമാക്കാം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments