HomeUncategorizedഗൾഫ് രാജ്യങ്ങൾ മുഴുവൻ സന്ദർശിക്കാൻ ഇനി ഒറ്റ വിസ; ഷെങ്കൻ വിസയുടെ മാതൃകയിലുള്ള പുതിയ വിസ...

ഗൾഫ് രാജ്യങ്ങൾ മുഴുവൻ സന്ദർശിക്കാൻ ഇനി ഒറ്റ വിസ; ഷെങ്കൻ വിസയുടെ മാതൃകയിലുള്ള പുതിയ വിസ ഉടൻ

ദീര്‍ഘകാലമായി ഗള്‍ഫ് രാജ്യങ്ങള്‍ ആലോചിച്ചുകൊണ്ടിരിക്കുന്ന വിസനിയമം പ്രാബല്യത്തിലാകാൻ ഇനി വൈകില്ല. അബൂദബിയില്‍ ചേര്‍ന്ന ഫ്യൂച്ചര്‍ ഹോസ്പിറ്റാലിറ്റി ഉച്ചകോടിയിലാണ് ഇത്തരത്തിലൊരു സംവിധാനം കൊണ്ടുവരാൻ തീരുമാനമെടുത്തത്. നിലവില്‍ എല്ലാ ഗള്‍ഫ് രാജ്യങ്ങളിലെയും വിദേശികള്‍ക്ക് മറ്റു ഗള്‍ഫ് രാജ്യങ്ങളിലേക്ക് കടക്കാൻ വിസ ആവശ്യമാണ്. വ്യത്യസ്ത രാജ്യങ്ങള്‍ക്കുള്ള വിസനിയമം അനുസരിച്ച്‌ ഓണ്‍ലൈനായോ ഓണ്‍ അറൈവല്‍ ആയോ എംബസികള്‍ വഴിയോ അതത് രാജ്യങ്ങള്‍ക്ക് പ്രത്യേകം വിസ നേടണം. പുതിയ വിസ പ്രാബല്യത്തിലായാല്‍ സൗദി അറേബ്യ, യു.എ.ഇ, കുവൈത്ത്, ഖത്തര്‍, ബഹ്െറെൻ, ഒമാൻ എന്നീ ഗള്‍ഫ് രാജ്യങ്ങള്‍ക്കിടയില്‍ സുഗമമായി സഞ്ചരിക്കാനാകും. യൂറോപ്യൻ രാജ്യങ്ങളിലേക്ക് അനുവദിക്കുന്ന ഷെങ്കൻ വിസയുടെ മാതൃകയിലുള്ള പുതിയ വിസ ഗള്‍ഫ് രാജ്യങ്ങളിലൂടെ ഒരു തടസ്സങ്ങളുമില്ലാതെ സഞ്ചരിക്കാൻ സന്ദര്‍ശകര്‍ക്ക് സൗകര്യമൊരുക്കും.

വാണിജ്യ, വിനോദസഞ്ചാര മേഖലകളില്‍ ആറ് രാജ്യങ്ങള്‍ക്കും പരസ്പരം ഗുണമുണ്ടാകുന്ന തീരുമാനം ഉടൻ നടപ്പാക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിസ അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ സംബന്ധിച്ച്‌ മാര്‍ഗനിര്‍ദേശങ്ങള്‍ ഒന്നും പുറത്തുവന്നിട്ടില്ല. നിയമം സംബന്ധിച്ച വ്യക്തതയുമുണ്ടായിട്ടില്ല. ടൂറിസം മേഖലയില്‍ സൗദി അറേബ്യ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ടിരിക്കുന്ന ഈ ഘട്ടത്തില്‍ സൗദിക്ക് വലിയ രീതിയില്‍ ഗുണംചെയ്യുന്നതായിരിക്കും പുതിയ വിസ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments