HomeUncategorizedഭാര്യക്ക് നല്കിയ സ്നേഹചുംബനം ഇന്ത്യക്കാരന്റെ ജോലി കളഞ്ഞു !

ഭാര്യക്ക് നല്കിയ സ്നേഹചുംബനം ഇന്ത്യക്കാരന്റെ ജോലി കളഞ്ഞു !

ലണ്ടന്‍: ഭാര്യയെ ഉമ്മ വച്ചു സ്വീകരിച്ചപ്പോൾ ഇങ്ങനെ ഒരു പണി കിട്ടുമെന്ന് മാർട്ടിൻ വിചാരിച്ചില്ല. ഉമ്മവച്ചതിന് ബ്രിട്ടനിലെ ഇന്ത്യൻ വംശജൻ മാർട്ടിനെ  ജോലിയില്‍ നിന്ന് പുറത്താക്കി. മാന്യമല്ലാത്ത പെരുമാറ്റത്തിനാണ് നടപടിയെടുത്തതെന്നാണ് കമ്പനി അധികൃധർ പറയുന്നത്.

മാര്‍ട്ടിനും ഭാര്യ റൂബിയും റാക് എന്ന കമ്പനിയിലെ കോള്‍ സെന്ററിലാണ് ജോലിയെടുത്തിരുന്നത്. ഭാര്യ അകത്തേക്ക് കടന്നു വരുമ്പോള്‍ അകത്ത് ഡസ്‌കിലിരുന്ന ജോലി ചെയ്യുകയായിരുന്ന മാര്‍ട്ടിന്‍ എഴുന്നേറ്റ് ചെന്ന് ഭാര്യയെ കവിളില്‍ കവിളുരുമ്മി സ്വീകരിക്കുകയായിരുന്നു. ജോലി സ്ഥലത്ത് മാന്യമല്ലാത്തരീതിയില്‍ പെരുമാറിയെന്ന് കാണിച്ച് ആദ്യം ശാസിച്ച മാര്‍ട്ടിനെ പിന്നീട് പുറത്താക്കി.

രണ്ടുമാസങ്ങള്‍ക്ക് മുമ്പാണ് മാര്‍ട്ടിന്‍  കമ്പനിയില്‍ ജോലിക്ക് ചേര്‍ന്നത്.  ദമ്പതികള്‍ക്ക് നാലുകുട്ടികളുണ്ട്. ലണ്ടനില്‍ കോണ്‍ഫറന്‍സ് മാനേജരായി ജോലി ചെയ്യുകയായിരുന്ന മാര്‍ട്ടിന്‍ കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കുന്നതിന് വേണ്ടിയാണ് ഇവിടെയെത്തുന്നത്.

തന്റെ വിദ്യാഭ്യാസ യോഗ്യതകള്‍ക്ക് അനുയോജ്യമായ ജോലി ആയിരുന്നില്ല മാര്‍ട്ടിന് ലഭിച്ചത്. ആദ്യമായി ജോലി ചെയ്യുന്ന ഭാര്യയെ സഹായിക്കുകയെന്ന ലക്ഷ്യത്തില്‍ കൂടിയാണ് മാര്‍ട്ടിന്‍ കസ്റ്റമര്‍ കെയര്‍ മാനേജരുടെ ജോലി സ്വീകരിച്ചത്. കമ്പനി നടപടിക്കെതിരെ മാര്‍ട്ടിന്‍ ഔദ്യോഗികമായി പരാതി നല്‍കിയിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments