HomeNewsLatest Newsതന്നെ മാനഭംഗം ചെയ്തയാളുടെ 5 വയസ്സുകാരൻ മകനെ കൊലപ്പെടുത്തി പെണ്‍കുട്ടിയുടെ ക്രൂരപ്രതികാരം

തന്നെ മാനഭംഗം ചെയ്തയാളുടെ 5 വയസ്സുകാരൻ മകനെ കൊലപ്പെടുത്തി പെണ്‍കുട്ടിയുടെ ക്രൂരപ്രതികാരം

ലഖ്‌നൗ: മാനഭംഗത്തിനു പ്രതികാരമായി പ്രതിയുടെ അഞ്ചു വയസ്സുകാരനായ മകനെ കൊലപ്പെടുത്തിയ പതിമൂന്നുകാരി അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ ഖൈരിലാണ് മനഃസാക്ഷിയെ ഞെട്ടിച്ച ക്രൂരത അരങ്ങേറിയത്. അച്ഛൻ ചെയ്ത കുറ്റത്തിന് ഒന്നുമറിയാത്ത അമിത് എന്ന പിഞ്ചു ബാലനാണ് വധിക്കപ്പെട്ടത്. കൊന്നതിനു ശേഷം കുട്ടിയുടെ മൃതദേഹത്തിൽ കല്ലുവച്ച് ഇടിക്കുകയും പോളിത്തീൻ ബാഗിൽ ചുറ്റി തീവയ്ക്കുകയും ചെയ്തു.

അമിതിന്റെ പിതാവ് വൈറ്റ്നർ നൽകി  പെണ്‍കുട്ടിയെ മാനഭംഗത്തിനിരയാക്കി. ഇതില്‍ പ്രതികാരം ചെയ്യാന്‍ കാത്തിരുന്ന പെണ്‍കുട്ടി വീടിനു പുറത്ത് കളിച്ചുകൊണ്ടിരുന്ന അമിതിനെ വിജനമായ സ്ഥലത്തേക്ക് കൊണ്ടുപോയി കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. ബാഗിലാക്കിയ ശേഷം തീ വെയ്ക്കുകയും ചെയ്തു.  പാതിവെന്ത ശരീരം തെരുവുനായ്ക്കള്‍ വലിച്ചിഴച്ചതോടെ സംഭവം പുറത്തറിഞ്ഞു.

അമിതിനെ അവസാനമായി കണ്ടത് പെണ്‍കുട്ടിക്കൊപ്പമാണെന്ന മാതാപിതാക്കളുടെ മൊഴി അന്വേഷണം അവളിലെത്തിച്ചു. പോലീസിന്റെ ചോദ്യംചെയ്യലില്‍ പെണ്‍കുട്ടി കുറ്റം സമ്മതിക്കുകയും ചെയ്തു.

മരിച്ച അമിതിന്റെ പിതാവ് റിങ്കുവിനെതിറെയും പോലീസ് കേസ് എടുത്തിട്ടുണ്ട്. പീഡനത്തിനാണ് കേസ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments