HomeUncategorizedനൂതന സാങ്കേതിക വിദ്യയുമായി ദുബായ് എയര്‍പോര്‍ട്ട്; എമിഗ്രേഷന്‍ കൗണ്ടറുകള്‍ ഇനിയില്ല

നൂതന സാങ്കേതിക വിദ്യയുമായി ദുബായ് എയര്‍പോര്‍ട്ട്; എമിഗ്രേഷന്‍ കൗണ്ടറുകള്‍ ഇനിയില്ല

ദുബായ്: ദുബൈ എയർപോർട്ടിൽ ഇമിഗ്രേഷൻ കൌണ്ടറുകൾ  ഇല്ലാതാകുന്നു.  സാങ്കേതിക വിദ്യയുടെ സഹായത്തോടെ കോണ്‍ടാക്ട്‌ലെസ് ഡിപ്പാര്‍ച്ചര്‍ ആന്‍ഡ് അറൈവല്‍ സംവിധാനം ഒരുക്കാനാണ് ദുബായ് വിമാനത്താവളം പദ്ധതിയിടുന്നത്. ഓണ്‍ലൈന്‍ സ്മാര്‍ട്ട് ആന്‍ഡ് ടെക്‌നോളജി സൊലൂഷന്‍സായ എമറാടെക്കാണ് ഈ പദ്ധിക്ക് പിന്നിൽ  പ്രവര്‍ത്തിക്കുന്നത്.

ദുബായ് വിമാനത്താവളത്തിലേക്ക് എത്തുന്ന ആളുകള്‍ക്ക്  വിമാനങ്ങളില്‍ ആയിരിക്കുമ്പോള്‍ തന്നെ സ്മാര്‍ട്ട് ഗെയ്റ്റ് പ്രൊസസിലൂടെ ക്ലിയറന്‍സ് ലഭിക്കുന്ന സംവിധാനമാണ് ഒരുങ്ങുന്നത്.  യാത്രക്കാരന്റെ അല്ലെങ്കില്‍ യാത്രക്കാരിയുടെ വിവരങ്ങള്‍, ബയോമെട്രിക്‌സ്, ‘ഐറിസ് ഓണ്‍ ദ് മൂവ്’ ടെക്‌നോളജി എന്നിവയാണ് കോണ്ടാക്റ്റ്ലെസ്സ്  ക്ലിയറന്‍സിനായി ഉപയോഗിക്കുന്നത്. പുതിയ സംവിധാനത്തിലൂടെ 20 സെക്കന്‍ഡിനുള്ളില്‍ ഇമിഗ്രേഷന്‍ ക്ലിയറന്‍സ് നല്‍കാന്‍  സാധിക്കും.

അടുത്ത വർഷം ആദ്യത്തോടെ പുതിയ സംവിധാനം നിലവിൽ വരും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments