HomeTech And gadgetsScienceബ്രെയിൻ ട്യൂമറിന് കീമോതെറാപ്പിയുടെ സഹായമില്ലാതെ മുക്തിനേടാൻ പുതിയ ടെക്നോളജിയുമായി എയർഫോഴ്സിലെ മുൻ ഡോക്ടർ

ബ്രെയിൻ ട്യൂമറിന് കീമോതെറാപ്പിയുടെ സഹായമില്ലാതെ മുക്തിനേടാൻ പുതിയ ടെക്നോളജിയുമായി എയർഫോഴ്സിലെ മുൻ ഡോക്ടർ

തലച്ചോറിനെ ബാധിച്ച് മരണം വരെ വരുത്താവുന്ന ഒരു രോഗമാണ് ബ്രെയിൻ ട്യൂമർ. തലച്ചോറിൽ അസാധാരണമായ കോശങ്ങൾ വളരുന്ന അവസ്ഥയാണിത്. എന്നാൽ, ബ്രെയിൻ ട്യൂമർ ബാധിതരായവർക്ക് ആശ്വാസവുമായി എത്തിയിരിക്കുകയാണ് ഇന്ത്യൻ എയർഫോഴ്സിലെ മുൻ ഡോക്ടർ. വി.ജി വസിഷ്ഠയാണ് ബ്രെയിൻ ട്ര്യൂമർ ബാധിച്ച ആളുകൾക്ക് കീമോ തെറാപ്പിയുടേയോ ശസ്ത്രക്രിയയുടെയോ സഹായമില്ലാതെ രോ​ഗത്തിൽനിന്നും മുക്തിനേടാൻ കഴിയുന്ന സാങ്കേതികവിദ്യ വികസിപ്പിച്ചിരിക്കുന്നത്. എസ്പിഎംഎഫ് എന്നാണ് വിപ്ലവകരമായ ഈ കണ്ടുപിടുത്തത്തിന് പേര് നൽകിയിരിക്കുന്നത്.

എസ്പിഎംഎഫിന്റെ സഹായത്തോടെ ബ്രെയിൻ ട്യൂമർ ബാധിച്ച രോ​ഗികൾക്ക് നീണ്ടുനിൽക്കുന്ന കീമോതെറാപ്പികളുടെയും, ശസ്ത്രക്രിയകളുടെയും മനം മടുപ്പിക്കുന്ന മരുന്നുകളുടെയും ലോകത്തുനിന്നും വിമോചനം സാധ്യമാക്കുന്നു. കാന്തിക തരം​ഗങ്ങളെ ഒരു പ്രത്യേക ഫ്രീക്വൻസിയിൽ എത്തിച്ചശേഷമാണ് ചകിത്സ. സാധാരണയായി ഇത്തരം രോ​ഗികളിൽ കീമോതെറാപ്പി നൽകുമ്പോൾ രോ​ഗബാധിതമായ പ്രദേശത്തോടൊപ്പം ചുറ്റുമുള്ള നല്ല കോശങ്ങളും നശിച്ച് പോകാറുണ്ട്. എന്നാൽ എസ്പിഎംഎഫ് ചികിത്സ വഴി ഇത്തരം പ്രശ്നങ്ങളൊന്നും തന്നെ ഉണ്ടാവുന്നില്ലെന്നതും രോ​ഗികൾക്ക് ആശ്വാസമാണ്. എയറോ സ്പേസ് മെഡിസിനിലെ റേഡിയോളജി വിഭാഗത്തിന്റെ തലവനായിരുന്നു വി.ജി വസിഷ്ഠ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments