HomeTech And gadgetsScienceസ്റ്റീഫൻ ഹോക്കിങ് ദശാബ്ദങ്ങൾക്കു മുൻപേ മരിച്ചിരുന്നതിന്റെ തെളിവുകളുമായി ഒരു വിഭാഗം; ഇപ്പോൾ മരിച്ചത് അപരൻ ?

സ്റ്റീഫൻ ഹോക്കിങ് ദശാബ്ദങ്ങൾക്കു മുൻപേ മരിച്ചിരുന്നതിന്റെ തെളിവുകളുമായി ഒരു വിഭാഗം; ഇപ്പോൾ മരിച്ചത് അപരൻ ?

പ്രശസ്ത ശാസ്ത്രജ്ഞൻ സ്റ്റീഫൻ ഹോക്കിങ് അന്തരിച്ച വാർത്ത പുറത്തുവന്നതിന് പിന്നാലെ യഥാര്‍ഥ ഹോക്കിങ് ദശാബ്ദങ്ങള്‍ക്കു മുന്നേ മരിച്ചെന്നും രാഷ്ട്രീയക്കാരും ശാസ്ത്രജ്ഞരും ഒത്തുചേര്‍ന്ന് അപരനെ കണ്ടെത്തിയതാണെന്നുമുല്ല വാദവുമായി വീണ്ടും ചിലർ രംഗത്തെത്തിയിരിക്കുകയാണ്. ഹോക്കിങ് അദ്ദേഹത്തിന്റെ പ്രശസ്ത പുസ്തകമായ ‘എ ബ്രീഫ് ഹിസ്റ്ററി ഓഫ് െടെം’ പ്രസിദ്ധീകരിക്കുന്നതിനു മൂന്നുവര്‍ഷം മുമ്പേ 1985 ല്‍ മരിച്ചെന്ന തങ്ങളുടെ വാദത്തിനു ന്യായീകരണത്തിനായി അഞ്ചു കാര്യങ്ങളും നിരത്തുന്നുണ്ട് ഇക്കൂട്ടര്‍.

ശബ്ദ സമന്വയം: ഹോക്കിങ് അദ്ദേഹത്തിന്റെ കവിളിലെ മസിലുകള്‍ വിറപ്പിച്ച് സ്‌കാന്‍ ചെയ്ത് വാക്കുകള്‍ സൃഷ്ടിക്കുകയും ഈ അക്ഷരങ്ങളെ കമ്പ്യൂട്ടറിന്റെ സഹായത്താല്‍ സമന്വയിപ്പിച്ച് ശബ്ദങ്ങളാക്കിയുമാണ് സംസാരിക്കുന്നത്. ഇതിന്റെ കാര്യത്തിലും ചില സംശയങ്ങള്‍ ഇവര്‍ ഉന്നയിക്കുന്നു.

ബാഹ്യരൂപം: ഇവരുടെ ആദ്യ കണ്ടെത്തല്‍ ഹോക്കിങ്‌സിന്റെ രൂപത്തിലാണ്. എ.എല്‍.എസ്. എന്ന രോഗമുള്ള വ്യക്തി 1982 ല്‍ ഉള്ളതില്‍നിന്ന് 2017 ലും അതേ ചെറുപ്പം നിലനിര്‍ത്തുന്നതെങ്ങനെയെന്നാണ് പ്രഥമ ചോദ്യം. മാത്രല്ല മനുഷ്യന്‍ വളരുമ്പോഴും അവന്റെ ചെവി ഒരിക്കലും വളരുകയില്ലെന്നും കൂടാതെ പല്ലിന്റെ ഘടനയിലും കാര്യമായ വ്യത്യാസം കാണുന്നുണ്ടെന്നും ഇവര്‍ കണ്ടെത്തുന്നു.

രോഗാവസ്ഥ : എ.എല്‍.എസ്. എന്ന രോഗം ബാധിച്ച വ്യക്തിയുടെ ജീവിതെദെര്‍ഘ്യം നാലു വര്‍ഷമാണെന്നും എന്നാല്‍ 1963-ല്‍ ഡയഗ്‌നോസിസ് കഴിഞ്ഞ ഹോക്കിങ് 55 വര്‍ഷത്തിനുശേഷം ഇപ്പോഴും ജീവിച്ചിരിക്കുന്നെന്നും ഇവര്‍ ചോദിക്കുന്നു.

കല്ല്യാണ ചിത്രങ്ങള്‍: ആദ്യഭാര്യ ജെയിന്‍ െവെല്‍ഡുമായുള്ള വിവാഹത്തിന്റെ ചിത്രങ്ങള്‍ വളരെ സാധാരണ രീതിയിലുള്ളതായിരുന്നെന്നും തന്റെ നഴ്‌സ് ആയിരുന്ന എെലെന്‍ മാസെണിനെ വിവാഹം ചെയ്യുമ്പോള്‍ സൂഷ്മനിരീക്ഷണം നടത്തിയിരുന്നെന്നും വ്യത്യസ്തമായ വസ്ത്രമാണ് ധരിച്ചിരുന്നതെന്നും ഇവര്‍ കണ്ടെത്തുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments