HomeNewsLatest Newsകൊച്ചിയിലെ വീപ്പ കൊലപാതകത്തിന്റെ ചുരുളഴിയുന്നു; കൊലപാതകത്തിനു പിന്നില്‍ തൃപ്പൂണിത്തുറ സ്വദേശി സജിത്ത്

കൊച്ചിയിലെ വീപ്പ കൊലപാതകത്തിന്റെ ചുരുളഴിയുന്നു; കൊലപാതകത്തിനു പിന്നില്‍ തൃപ്പൂണിത്തുറ സ്വദേശി സജിത്ത്

കൊച്ചിയിലെ വീപ്പ കൊലപാതകത്തിന്റെ ചുരുളഴിഞ്ഞു. വീപ്പയ്ക്കുള്ളിലുണ്ടായിരുന്ന ജഡം ഉദയംപേരൂരില്‍ നിന്ന് കാണാതായ ശകുന്തളയുടേതാണെന്ന് കണ്ടെത്തിയ പോലീസ് മൃതദേഹം വീപ്പയ്ക്കുള്ളിലാക്കി കോണ്‍ക്രീറ്റ് ചെയ്തത് തൃപ്പൂണിത്തുറ എരൂര്‍ സ്വദേശി സജിത്താണെന്നും കണ്ടെത്തി. മൃതദേഹം കണ്ടെത്തി ദിവസങ്ങള്‍ക്കുള്ളില്‍ സജിത്തിനേയും മരിച്ചനിലയില്‍ കണ്ടെത്തിയിരുന്നു. സജിത്തും ശകുന്തളയുടെ മകളും തമ്മില്‍ അടുപ്പമുണ്ടായിരുന്നതായി പോലീസിന് മനസ്സിലാക്കാന്‍ കഴിഞ്ഞു. ഈ അടുപ്പം ശകുന്തള ചോദ്യം ചെയ്താണ് കൊലപാതകത്തിന് കാരണമായതെന്നും പോലീസ് പറയുന്നു. പിടിക്കപ്പെടുമെന്ന് ഉറപ്പായതോടെ സജിത്ത് ജീവനൊടുക്കുകയായിരുന്നോ അതോ ഇയാളുടെ മരണത്തിന് പിന്നിലും മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോ തുടങ്ങിയ കാര്യങ്ങളും അന്വേഷിച്ച്‌ വരുകയാണ്.

പത്തുമാസം പഴക്കമുള്ള അസ്ഥികൂടമാണ് വീപ്പയ്ക്കുള്ളില്‍ കണ്ടെത്തിയത്. വീപ്പ കോണ്‍ക്രീറ്റ് ഇട്ട് അടച്ച്‌ കായലില്‍ തള്ളിയ നിലയിലായിരുന്നു. മത്സ്യത്തൊഴിലാളികളാണ് വീപ്പ കരയ്ക്കെത്തിച്ചത്. നെയ്യും ദുര്‍ഗന്ധവും പുറത്തുവന്നതിനെ തുടര്‍ന്ന് പത്തുമാസം മുമ്ബ് ഈ വീപ്പ ആദ്യം മത്സ്യത്തൊഴിലാളികളുടെ ശ്രദ്ധയില്‍ പെട്ടിരുന്നു. പിന്നീട് രണ്ടുമാസം മുമ്ബാണ് ഡ്രഡ്ജിങ്ങിനിടയില്‍ വീപ്പ കരയ്ക്ക് എത്തിച്ചത്. ഇതിനു ശേഷവും വീപ്പയ്ക്കുള്ളില്‍നിന്ന് ദുര്‍ഗന്ധം വമിക്കുകയും ഉറുമ്ബുകള്‍ എത്തുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്നാണ് പോലീസിന്റെ നേതൃത്വത്തില്‍ വീപ്പ പൊളിച്ച്‌ പരിശോധന നടത്തിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments