HomeNewsLatest Newsപബ്‌ജി ഉള്‍പ്പെടെ 273 ആപ്പുകള്‍ കൂടി നിരോധിക്കാനൊരുങ്ങി സർക്കാർ; ഈ ആപുകൾ നിരോധിക്കപ്പെട്ടേക്കാം

പബ്‌ജി ഉള്‍പ്പെടെ 273 ആപ്പുകള്‍ കൂടി നിരോധിക്കാനൊരുങ്ങി സർക്കാർ; ഈ ആപുകൾ നിരോധിക്കപ്പെട്ടേക്കാം

59 ചൈനീസ് ആപ്ലിക്കേഷനുകളെ നിരോധിച്ച ഇന്ത്യ പബ്‌ജി ഉള്‍പ്പെടെ 273 ആപ്പുകള്‍ കൂടി നിരോധിക്കാന്‍ നീക്കം , ദേശീയ സുരക്ഷയ്‌ക്കോ വ്യക്തിയുടെ സ്വകാര്യതയ്‌ക്കോ എന്തെങ്കിലും അപകടമുണ്ടോയെന്ന് പരിശോധിക്കുന്നതിനായി സര്‍ക്കാര്‍ പുതിയ ആപ്ലിക്കേഷനുകള്‍ സൃഷ്ടിച്ചു. പബ്ജി, സിലി, റെസ്സോ, അലിഎക്സ്പ്രസ്സ്, യുലൈക്ക് എന്നിവയുള്‍പ്പെടെ 275 ചൈനീസ് ആപ്ലിക്കേഷനുകള്‍ ഇത്തവണ കേന്ദ്രം റഡാറില്‍ സൂക്ഷിച്ചിട്ടുണ്ടെന്നാണ് ദി ഇക്കണോമിക് ടൈംസിന്റെ റിപ്പോര്‍ട്ട്. മറ്റ് ചൈനീസ് ഇന്‍റര്‍നെറ്റില്‍ നിന്നുള്ള ആപ്ലിക്കേഷനുകള്‍, ടെക് മേജര്‍മാരായ മീതു, എല്‍ബിഇ ടെക്, പെര്‍ഫെക്റ്റ് കോര്‍പ്പറേഷന്‍, സീന കോര്‍പ്പ്, നെറ്റീസ് ഗെയിംസ്, യൂസൂ ഗ്ലോബല്‍ എന്നിവയും പട്ടികയിലുണ്ട്. കഴിഞ്ഞമാസം ടിക്‌ടോക് ഉൾപ്പെടെയുള്ള ചൈനീസ് ആപ്ലികേഷനുകൾ ഇന്ത്യ നിരോധിച്ചിരുന്നു. പബ്ജിയുടെ ഏറ്റവും വലിയ വിപണിയാണ് ഇന്ത്യ. ആപ്ലിക്കേഷന്‍ ഇന്റലിജന്‍സ് സ്ഥാപനമായ സെന്‍സര്‍ ടവറില്‍ നിന്നുള്ള കണക്കനുസരിച്ച്‌, പബ്ജി ഇന്നുവരെ ഏകദേശം 17.5 കോടി ഇന്‍സ്റ്റാളുകള്‍ നേടിയിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments