HomeNewsLatest Newsഅശ്ലീല ഉള്ളടക്കം: 18 OTT പ്ലാറ്റ്‌ഫോമുകള്‍ക്ക് പൂട്ടിട്ട് കേന്ദ്രം; നിരോധിച്ചവയിൽ യെസ്‌മായും

അശ്ലീല ഉള്ളടക്കം: 18 OTT പ്ലാറ്റ്‌ഫോമുകള്‍ക്ക് പൂട്ടിട്ട് കേന്ദ്രം; നിരോധിച്ചവയിൽ യെസ്‌മായും

അശ്ലീല ഉള്ളടക്കം പ്രദർശിപ്പിക്കുന്ന 18 OTT പ്ലാറ്റ്‌ഫോമുകള്‍ക്കെതിരെ കേന്ദ്ര നടപടി. ഒടിടി പ്ലാറ്റ്ഫോമുകള്‍ക്ക് പുറമെ സൈറ്റുകളെയും ആപ്പുകളെയും നിരോധിച്ചു. 19 വെബ്‌സൈറ്റുകളെയും 10 ആപ്പുകളെയും കേന്ദ്ര സർക്കാർ ബ്ലോക്ക് ചെയ്തു. മൊത്തം 57 സോഷ്യല്‍ മീഡിയ ഹാൻഡിലുകള്‍ക്ക് എതിരെയും സർക്കാർ നടപടിയെടുത്തു. ഇൻഫർമേഷൻ & ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിന്റേതാണ് നടപടി.

2000-ലെ ഇൻഫർമേഷൻ ടെക്നോളജി ആക്‌ട് പ്രകാരമാണ് കേന്ദ്ര സർക്കാരിന്റെ നടപടി. ഒടിടി പ്ലാറ്റ്ഫോമുകളും സൈറ്റുകളും ആപ്പുകളും ബ്ലോക്ക് ചെയ്തതായി ഇന്ത്യടിവി ന്യൂസ് റിപ്പോർട്ടില്‍ പറയുന്നു. Prime Play ഉള്‍പ്പെടെയുള്ള ഒടിടി പ്ലാറ്റ്ഫോമുകള്‍ ഇതിലുണ്ട്. മാധ്യമം, വിനോദം, സ്ത്രീകളുടെ അവകാശങ്ങള്‍, കുട്ടികളുടെ അവകാശങ്ങള്‍ എന്നീ മേഖലയില്‍ പ്രവർത്തിക്കുന്ന വിദഗ്ധരുടെ നിർദേശ പ്രകാരമായിരുന്നു നടപടി. ഇന്ത്യ ഗവണ്‍മെന്റിന്റെ മറ്റ് മന്ത്രാലയങ്ങളില്‍ നിന്നും നിർദേശം സ്വീകരിച്ചു. നിരോധിച്ച ഈ പ്ലാറ്റ്‌ഫോമുകളിലുള്ള ഉള്ളടക്കത്തിന്റെ പ്രധാന ഭാഗം അശ്ലീലമാണ്. അതുപോലെ ഇവയില്‍ സ്ത്രീകളെ അപമാനിക്കുന്ന രീതിയില്‍ ചിത്രീകരിച്ചതായും കണ്ടെത്തിയെന്ന് പറയുന്നു.

പ്രൈം പ്ലേ പോലുള്ള ജനപ്രീയ ഒടിടികള്‍ സർക്കാർ നടപടി നേരിട്ടു. ഡ്രീംസ് ഫിലിംസ്, വൂവി, യെസ്‌മ, അണ്‍കട്ട് അദ്ദ എന്നിവ നിരോധിച്ച OTT പ്ലാറ്റ്‌ഫോമുകളുടെ ലിസ്റ്റിലുണ്ട്. ട്രൈ ഫ്ലിക്‌സ്, എക്‌സ് പ്രൈം, നിയോണ്‍ എക്‌സ് വിഐപി തുടങ്ങിയവയുമുണ്ട്. കൂടാതെ ബെഷാരംസ്, ഹണ്ടേഴ്‌സ്, റാബിറ്റ്, എക്‌സ്‌ട്രാമൂഡ് എന്നീ ഒടിടികളും ഉള്‍പ്പെടുന്നു. ന്യൂഫ്ലിക്‌സ്, മൂഡ്‌എക്‌സ്, മോജ്‌ഫ്ലിക്‌സ്, ഹോട്ട് ഷോട്ട് വിഐപി, ഫുഗി, ചിക്കൂഫ്‌ലിക്‌സ് എന്നിവയും ലിസ്റ്റിലുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments