HomeTech And gadgetsഇനി എത്ര വേഗത്തിൽ പോകണമെന്ന് ഗൂഗിൾ പറയും: സ‌്പീഡ‌് ലിമിറ്റ‌് ഫീച്ചറുമായി ഗൂഗിള്‍ മാപ്പ്

ഇനി എത്ര വേഗത്തിൽ പോകണമെന്ന് ഗൂഗിൾ പറയും: സ‌്പീഡ‌് ലിമിറ്റ‌് ഫീച്ചറുമായി ഗൂഗിള്‍ മാപ്പ്

ഇനി നിങ്ങളുടെ വണ്ടി എത്ര വേഗത്തില്‍ പോകണമെന്ന‌് (സ‌്പീഡ‌് ലിമിറ്റ‌്) നിര്‍ദേശിക്കുന്ന പുതിയ ഫീച്ചറുമായി ഗൂഗിൾ മാപ്പ്. ഗൂഗിൾ മാപ്പ‌് ഉപയോഗിച്ച‌് വണ്ടിയോടിക്കുന്നവരുടെ ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ‌് ഫീച്ചര്‍ പരീക്ഷണത്തിനിറക്കിയത‌്. ആപ്പിന്റെ ഒരു മൂലയില്‍ സ‌്പീഡ‌് ലിമിറ്റും റോഡില്‍ സ‌്പീഡ‌് ക്യാമറയുണ്ടെങ്കില്‍ അതും മാപ്പ‌് സൂചിപ്പിക്കും. സ‌്പീഡ‌് ക്യാമറകള്‍ കാട്ടിത്തരുന്ന ഫീച്ചര്‍ ഓസ‌്ട്രേലിയയിലും സ‌്പീഡ‌് ലിമിറ്റ‌് ഇന്ത്യ, യുകെ, യുഎസ‌്, റഷ്യ, ബ്രസീല്‍, മെക‌്സിക്കോ തുടങ്ങി ചുരുക്കം രാജ്യങ്ങളിലുമാണ‌് ഗൂഗിള്‍ മാപ‌്സ‌് പരീക്ഷിക്കുന്നത‌്. 2013ല്‍ ഗൂഗിള്‍ 1100 കോടി ഡോളര്‍ നല്‍കി വാങ്ങിയ വേസ് കമ്ബനിയുടെ സഹായത്തിലാണ‌് ഈ ഫീച്ചര്‍ അവതരിപ്പിക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments