രഞ്ജി ട്രോഫി: വിദര്‍ഭക്കെതിരെ കേരളം ബാറ്റ് ചെയ്യുന്നു; നാശം വിതച്ച് ഉമേഷ് യാദവ്

6

രഞ്ജി ട്രോഫി സെമി ഫൈനലില്‍ ടോസ് നഷ്ടപ്പെട്ട കേരളം ബാറ്റ് ചെയ്യുന്നു. മത്സരം ആറോവര്‍ പിന്നിടുമ്ബോഴേക്കും കേരളത്തിന് രണ്ട് വിക്കറ്റ് നഷ്ടപ്പെട്ടു. 8 റണ്‍സെടുത്ത മുഹമ്മദ് അസറുദ്ദീനും റണ്‍സൊന്നുമെടുക്കാതെ സിജോമോന്‍ ജോസഫുമാണ് പുറത്തായത്. രണ്ട് വിക്കറ്റും ഉമേഷ് യാദവാണ് വീഴ്ത്തിയത്‌. നിലവില്‍ ആറോവറില്‍ 2 വിക്കറ്റ് നഷ്ടത്തില്‍ 21 റണ്‍സ് എന്ന നിലയിലാണ് കേരളം. 8 റണ്‍സുമായി രാഹുലും 4 റണ്‍സുമായി നായകന്‍ സച്ചിന്‍ ബേബിയുമാണ് ക്രീസില്‍.