HomeTech And gadgetsMobilesഗ്ലാസ് ബോഡിയുമായി ഐഫോൺ പുതിയ പതിപ്പ്

ഗ്ലാസ് ബോഡിയുമായി ഐഫോൺ പുതിയ പതിപ്പ്

ഗ്ലാസ്‌ ബോഡിയുമായിട്ടാണെന്ന്‌ ആപ്പിള്‍ ഐഫോണിന്റെ പുതിയ പതിപ്പ്‌ പുറത്തുവരിക എന്ന് റിപ്പോര്‍ട്ടുകള്‍. 2017 ല്‍ പുറത്തിറങ്ങുന്ന മോഡലില്‍ നിലവിലെ അലുമനിയം ഫ്രെയിമിനു പകരം ഗ്ലാസ്‌ ഫ്രെയിമായിരിക്കും ഉപയോഗിക്കുകയെന്ന്‌ പ്രശസ്‌ത ആപ്പിള്‍ അനലിസ്‌റ്റ് മിംഗ്‌ ചി ക്വോ പറയുന്നു. മറ്റു ഫോണുകളില്‍ നിന്ന്‌ വ്യത്യസ്‌തമായിരിക്കുന്നതിനാണ്‌ ആപ്പിള്‍ ഗ്ലാസ്‌ ബോഡിയിലേക്ക്‌ മാറുന്നതെന്നാണ്‌ മിംഗ്‌ ചി ക്വോയുടെ നിഗമനം. എന്നാല്‍ ആപ്പിള്‍ ഇതിനോട്‌ പ്രതികരിച്ചിട്ടില്ല. വയര്‍ലെസ്‌ ചാര്‍ജിംഗ്‌ സംവിധാനവും സിഗ്നലുകള്‍ സ്വീകരിക്കാന്‍ ബുസ്‌റ്റിംഗ്‌ ആന്റിനയും ഫോണിലുണ്ടാകും.

 

എന്നാല്‍ ഗ്ലാസ്‌ ബോഡിയുടെ പ്രധാന പോരായ്‌മ ഇത്‌ എളുപ്പം പൊട്ടിപ്പോയേക്കാമെന്നതാണ്‌. ഐ ഫോണ്‍ ഫോറിന്റെയും ഫോര്‍ എസിന്റെയും മുമ്പിലും പിന്നിലും നേരത്തെ ഗ്ലാസ്സ്‌ ഉപയോഗിച്ചിരുന്നു. എന്നാല്‍ മുമ്പ്‌ ഉപയോഗിച്ചിരുന്ന ഗ്ലാസ്സുകളേക്കാള്‍ കൂടുതല്‍ ഉറപ്പുള്ള ഗ്ലാസ്സായിരിക്കും 2017 ല്‍ പുറത്തിറങ്ങുന്നവയില്‍ ഉപയോഗിക്കുകയെന്നാണ്‌ റിപ്പോര്‍ട്ടുകള്‍.
മുമ്പ്‌ ഉപയോഗിച്ചിരുന്ന എല്‍.ഇ.ഡി സ്‌ക്രീനുകളില്‍ നിന്നും വ്യത്യസ്‌തമായി അമോലെഡ്‌ സ്‌ക്രീനുകളാകും ഫോണില്‍ ഉപയോഗിക്കുക.

 
ഐ ഫോണുകളുടെ വില്‍പ്പന നിലവില്‍ കുറഞ്ഞ നിലയിലാണ്‌. മുന്‍ വര്‍ഷങ്ങളില്‍ പുറത്തിറക്കിയ സിക്‌സ് എസിലും സിക്‌സ് എസ്‌ പ്ലസിലും പുതുമകള്‍ കൊണ്ടുവരുന്നതിന്‌ ആപ്പിളിനായിരുന്നില്ല. എന്നാല്‍ ഗ്ലാസ്സ്‌ ബോഡിയിലേക്ക്‌ മാറുന്നതോടെ വില്‍പ്പനയില്‍ പുതിയ ഉയര്‍ച്ച ഉണ്ടാക്കാനാകുമെന്നാണ്‌ ആപ്പിളിന്റെ പ്രതീക്ഷയെന്നാണ്‌ വിവരങ്ങള്‍.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments