HomeNewsLatest Newsട്വിട്ടറിൽ അബദ്ധം ചൂണ്ടിക്കാട്ടിയവരെ ബ്ലോക്ക് ചെയ്തു ശ്രീശാന്ത്; കേരളത്തെ ലോകത്തിലെ മികച്ച 'സിറ്റി'യാക്കാമെന്ന് വാഗ്ദാനം

ട്വിട്ടറിൽ അബദ്ധം ചൂണ്ടിക്കാട്ടിയവരെ ബ്ലോക്ക് ചെയ്തു ശ്രീശാന്ത്; കേരളത്തെ ലോകത്തിലെ മികച്ച ‘സിറ്റി’യാക്കാമെന്ന് വാഗ്ദാനം

കേരളത്തെ ലോകത്തിലെ മികച്ച ‘സിറ്റി’യാക്കാമെന്ന് ശ്രീ ശാന്തിന്റെ വാഗ്ദാനം. എന്നാൽ, തനിക്ക് പറ്റിയ അബദ്ധം ചോദ്യം ചെയ്തവരെ ട്വിറ്ററില്‍ ബ്ലോക്ക് ചെയ്യുകയും ചെയ്തു ബി ജെ പി സ്ഥാനാർഥി. കേരളത്തെ സിറ്റി എന്ന് ട്വിറ്ററില്‍ വിശേഷിപ്പിച്ചതാണ് ശ്രീയ്ക്ക് അബദ്ധം പിണഞ്ഞത്. കേരളത്തില്‍ മാറ്റം അനിവാര്യമാണെന്നും ഇത്തവണ ആ മാറ്റമുണ്ടാകുമെന്നും ശ്രീശാന്ത് ട്വീറ്റ് ചെയ്തു. നാം ഒരുമിച്ച് പ്രവര്‍ത്തിച്ചാല്‍ കേരളത്തെ ലോകത്തിലെ മികച്ച സിറ്റി ആക്കാന്‍ നമുക്ക് സാധിക്കുമെന്നും ശ്രീശാന്ത് ട്വീറ്റ് ചെയ്തു.

 

 

ശ്രീശാന്തിന്റെ ട്വീറ്റില്‍ അബദ്ധം പിണഞ്ഞത് മനസിലാക്കിയ ട്വിറ്റര്‍ ഉപയോക്താക്കള്‍ ഇതിന് പിന്നാലെ തെറ്റ് ചൂണ്ടിക്കാട്ടി രംഗത്തു വന്നു. കേരളം സിറ്റി ആണെങ്കില്‍ ശ്രീശാന്തിന് ഇന്ത്യ ഒരു സംസ്ഥാനമായിരിക്കുമെന്ന് ചിലര്‍ പരിഹസിച്ചു. ശ്രീയ്ക്ക് വേണ്ടി പകരം ട്വീറ്റ് ചെയ്യാന്‍ ആരെയെങ്കിലും കണ്ടെത്തണമെന്നും ചിലര്‍ മറുപടി കൊടുത്തു. ശ്രീശാന്ത് പൊതുവിജ്ഞാനവും ജ്യോഗ്രഫിയും പഠിക്കണമെന്നും ചിലര്‍ ഉപദേശിച്ചു. എന്നാല്‍ തനിക്ക് മറുപടി നല്‍കിയവരെല്ലാം ബ്ലോക്ക് ചെയ്തു കൊണ്ടാണ് ശ്രീശാന്ത് ഇതിനു പകരം വീട്ടിയത്. LIKE

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments