HomeTech And gadgetsMobilesഒരിക്കലും പൊട്ടില്ല; ഐഫോണ്‍ സ്‌പെഷ്യല്‍ എഡിഷന്‍ പുറത്തിറങ്ങി; വില 11 ലക്ഷം മാത്രം !

ഒരിക്കലും പൊട്ടില്ല; ഐഫോണ്‍ സ്‌പെഷ്യല്‍ എഡിഷന്‍ പുറത്തിറങ്ങി; വില 11 ലക്ഷം മാത്രം !

ഏറ്റവും കനംകുറഞ്ഞതുമായ ഐഫോണ്‍ സ്‌പെഷ്യല്‍ എഡിഷന്‍ പുറത്തിറങ്ങി. ലോകത്തിലെ ഏറ്റവും കനം കുറഞ്ഞ ഐ ഫോണ്‍ എന്ന പേരും ആപ്പിള്‍ സ്‌പെഷ്യല്‍ എഡിഷനു സ്വന്തം. മാത്രമല്ല ഏറ്റവും പൊട്ടില്ലാത്ത വിധം കാഠിന്യം ഉള്ളതുമാണ് പുതിയ ഫോണ്‍. ലക്ഷ്വറി കമ്പനിയായ ഗോള്‍ഡന്‍ ഡ്രീംസ് ആണ് കാര്‍ബണ്‍ കണ്‍സപ്റ്റ് എഡിഷനിലുള്ള ഈ ഫോണ്‍ വിപണിയില്‍ ഇറക്കിയത്. കാര്‍ബണ്‍ ഫൈബറുകള്‍ കൊണ്ട് നിര്‍മ്മിച്ച ഈ ഫോണിന്റെ വില പതിനൊന്ന് ലക്ഷം രൂപയാണ്.ഒരു ഒറ്റ കാര്‍ബണ്‍ ഫൈബറില്‍ നിന്നാണ് ഇത് നിര്‍മ്മിച്ചിരിയ്ക്കുന്നതെന്നാണ് നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്നത്.ഫോര്‍മുല വന്‍ കാറുകളും അമേരിക്കന്‍ കപ്പിലെ സെയില്‍ ബോട്ടുകളും നിര്‍മ്മിയ്ക്കുന്ന അതെ ഉറപ്പുള്ള കാര്‍ബണ്‍ ഫൈബര്‍ ആണ് ഈ ഫോണിന്റെ നിര്‍മ്മാണത്തിന് ഉപയോഗിച്ചിരിയ്ക്കുന്നത്. പോറലുകള്‍ ഏല്ക്കുകയോ നിലത്ത് വീണാല്‍ പൊട്ടുകയോ ഇല്ല. കനം കുറഞ്ഞതും എന്നാല്‍ എളുപ്പത്തില്‍ പൊട്ടാത്തതുമായ ഐ ഫോണ്‍ എന്ന ഉപഭോക്താക്കളുടെ ദീര്‍ഘനാളത്തെ ആവശ്യം പരിഗണിച്ചാണ് ഈ ഫോണ്‍ നിര്‍മ്മിച്ചതെന്ന് ജനീവ കേന്ദ്രമായുള്ള കമ്പനി വ്യക്തമാക്കി. രണ്ടു വര്‍ഷത്തെ ഗവേഷണങ്ങളുടെ ഫലമാണ് ഇത്.

ഭർത്താവിന് മുന്നിൽ പ്രവാസി വീട്ടമ്മയെ ബലാത്സഗം ചെയ്തു; 17 കാരന് കൊടുത്ത ശിക്ഷ നാടിനു മാതൃകയാവണമെന്നു കോടതി

ശമ്പളം കിട്ടാത്തതുകൊണ്ടാണ് സാറേ നഗ്നഫോട്ടോ എടുക്കാന്‍ നിന്നുകൊടുത്തത്….കൊച്ചി ബ്ലാക്‌മെയ്‌ലിംഗില്‍ പിടിയിലായ ബബിതയുടെ മൊഴി കേട്ടാൽ ഞെട്ടും !

ഭർത്താവിനെ കൊല്ലാൻ ഗൂഗിളിൽ മാർഗ്ഗം തിരഞ്ഞ ഭാര്യ !

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments