HomeTech And gadgetsMobilesവാട്ട്‌സ്ആപ്പ് വീഡിയോ കോളിംഗ് ഇൻസ്റ്റാൾ ചെയ്യാനായി വരുന്ന ഇത്തരം മെസേജുകൾ സൂക്ഷിക്കുക !

വാട്ട്‌സ്ആപ്പ് വീഡിയോ കോളിംഗ് ഇൻസ്റ്റാൾ ചെയ്യാനായി വരുന്ന ഇത്തരം മെസേജുകൾ സൂക്ഷിക്കുക !

വാട്‌സ്ആപ്പ് വീഡിയോ കോള്‍ ഫീച്ചര്‍ അവതരിപ്പിക്കുന്നത് സംബന്ധിച്ച അറിയിപ്പുകള്‍ കമ്പനി നേരത്തെ തന്നെ പുറത്തുവിട്ടിരുന്നുവെങ്കിലും നവംബറിലാണ് ഇന്ത്യയില്‍ വാട്‌സ്ആപ്പ് വീഡിയോ കോളിംഗ് അവതരിപ്പിക്കുന്നത്. വാട്‌സ്ആപ്പ് വീഡിയോ കോളിംഗ് ഫീച്ചര്‍ അവതരിപ്പിച്ചതിന് പിന്നാലെ മുന്നറിയിപ്പുമായി ടെക് വിദഗ്ദര്‍. വാട്‌സ്ആപ്പ് ഉപയോക്താക്കള്‍ക്ക് വന്‍തോതില്‍ ലഭിക്കുന്ന വാട്‌സ്ആപ്പ് കോളിംഗ് ഇന്‍വൈറ്റുകളാണ് വില്ലനാകുന്നത്. വാട്‌സ്ആപ്പ് വീഡിയോ കോളിംഗിനുള്ള ഇന്‍വിറ്റേഷന്‍ എന്നവകാശപ്പെട്ട് വാട്‌സ്ആപ്പില്‍ പ്രചരിക്കുന്നത് സ്പാം മെസേജാണെന്നാണ് ടെക് വിദഗ്ദരുടെ മുന്നറിയിപ്പ്. ലിങ്കില്‍ ഒന്നുമില്ലെങ്കിലും സ്പാം മെസേജ് ആണെന്നും ടെക് വിദഗ്ദര്‍ ചൂണ്ടിക്കാണിക്കുന്നു. വാട്‌സ്ആപ്പ് വീഡിയോ കോള്‍ ആക്ടിവേറ്റ് ചെയ്യുന്നതിനായി ഗൂഗിള്‍ പ്ലേസ്റ്റോര്‍, ആപ്പിള്‍ സ്റ്റോര്‍ എന്നിവയില്‍ നിന്ന് വാട്‌സ്ആപ്പ് അപ്‌ഡേറ്റ് ചെയ്താല്‍ മതി. ഇതോ ടെ വീഡിയോ കോള്‍ ഫീച്ചര്‍ ആക്ടീവാകും.

 

 
വാട്‌സ്ആപ്പ് വീഡിയോ കോളിനുള്ള ഇന്‍വിറ്റേഷന്‍ ലഭിക്കുന്നവര്‍ക്ക് വീഡിയോ കോള്‍ ഫീച്ചര്‍ ആക്ടിവേറ്റ് ചെയ്യാമെന്നാണ് മെസേജില്‍ വ്യക്തമാക്കുന്നത്. വാട്‌സ്ആപ്പ് കോള്‍ ആക്ടിവേറ്റ് ചെയ്യുന്നതിനുള്ള ടാബില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ യൂസര്‍ വേരിഫിക്കേഷനും നാല് സുഹൃത്തുകളെ ലിങ്കിലേക്ക് ഇന്‍വൈറ്റ് ചെയ്യാനുള്ള നിര്‍ദേശവുമാണ് ലഭിക്കുക. ആന്‍ഡ്രോയ്ഡ്, ഐഒഎസ്, വിന്‍ഡോസ്, ബ്ലാക്ക്‌ബെറി പ്ലാറ്റ്‌ഫോമിലുള്ളവര്‍ക്ക് മാത്രമേ ഈ ഫീച്ചര്‍ ലഭിക്കുകയുള്ളൂ എന്നാണ് വെബ്ബ്‌സൈറ്റ് നല്‍കുന്ന വിവരം.

ഇനി ക്യാൻസർ കണ്ടെത്താം; സ്മാർട്ട് ഫോണിലൂടെ സിമ്പിളായി ! സ്മാർട്ട് ഫോൺ രക്ഷിച്ചത് 2 വയസുള്ള കുഞ്ഞിനെ !

ഈ ലക്ഷണങ്ങള്‍ കാണാൻ തുടങ്ങിയാൽ ദിവസങ്ങള്‍ക്കുള്ളില്‍ കിഡ്‌നി പണി മുടക്കിയേക്കാം!

”അതിപ്പോ പറ്റില്ല, വേണമെങ്കിൽ നളിനിയെ തരാം”’ ! ജയസൂര്യ കുഞ്ചാക്കോ ബോബനോട് ഇങ്ങനെ പറഞ്ഞതെന്തിന് ?

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments