HomeNewsLatest Newsടെക്നോളജി രംഗത്തെ വിപ്ലവം; ലോകത്തിലെ ആദ്യത്തെ 3-ഡി പ്രിന്റഡ് ക്ഷേത്രം നിര്‍മ്മിക്കാൻ ഒരുങ്ങി ഇന്ത്യ !

ടെക്നോളജി രംഗത്തെ വിപ്ലവം; ലോകത്തിലെ ആദ്യത്തെ 3-ഡി പ്രിന്റഡ് ക്ഷേത്രം നിര്‍മ്മിക്കാൻ ഒരുങ്ങി ഇന്ത്യ !

ലോകത്തിലെ ആദ്യത്തെ 3-ഡി പ്രിന്റഡ് ക്ഷേത്രം നിര്‍മ്മിക്കാൻ ഒരുങ്ങി ഇന്ത്യ. തെലങ്കാനയിലെ സിദ്ദിപേട്ട് ജില്ലയിലെ ബുരുഗുപള്ളിയിലാണ് ക്ഷേത്രം നിര്‍മ്മിക്കുക. റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നിര്‍മ്മാണ കമ്ബനിയായ അപ്സൂജ ഇൻഫ്രാടെകും, സിംപ്ലിഫോര്‍ജ് ക്രിയേഷൻസും ചേര്‍ന്നാണ് അപൂര്‍വമായ മാതൃകയില്‍ ക്ഷേത്രം പ്രിന്റ് ചെയ്തെടുക്കുക. 3,800 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ 300 അടി ഉയരത്തിലാണ് ക്ഷേത്രം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.ക്ഷേത്രത്തിന് 3 ശ്രീകോവിലുകളാണ് ഉണ്ടാവുക. വിഘ്നേശ്വരന് സമര്‍പ്പിക്കുന്ന രീതിയില്‍ മേദകത്തിന്റെ ആകൃതിയിലാണ് ഇവ രൂപകല്‍പ്പന ചെയ്യാൻ തീരുമാനിച്ചിട്ടുള്ളത്. ക്ഷേത്ര നിര്‍മ്മാണത്തിനായി തദ്ദേശീയമായി വികസിപ്പിച്ചെടുത്ത സോഫ്റ്റ്‌വെയറുകളും മെറ്റീരിയലുകളും ഉപയോഗിക്കുമെന്ന് ക്ഷേത്രം അധികൃതര്‍ അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments