HomeHealth Newsഏതു വലിയ പുകവലിയും ആളുകൾ നിർത്തിപ്പോകും ; പുകവലി നിര്‍ത്താന്‍ പുതിയ മാര്‍ഗവുമായി കാനഡ !

ഏതു വലിയ പുകവലിയും ആളുകൾ നിർത്തിപ്പോകും ; പുകവലി നിര്‍ത്താന്‍ പുതിയ മാര്‍ഗവുമായി കാനഡ !

പല രാജ്യങ്ങളിലും സിഗററ്റ് പാക്കറ്റിന് മുകളില്‍ ആരോഗ്യ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ഓരോ സിഗററ്റിലും മുന്നറിയിപ്പ് നല്‍കുന്ന ആദ്യ രാജ്യമാകുകയാണ് കാനഡ. പാക്കറ്റിന് മുകളില്‍ നല്‍കുന്ന മുന്നറിയിപ്പിനേക്കാള്‍ ഇത് ഫലപ്രദമാകുമെന്ന് കനേഡിയൻ ആരോഗ്യവകുപ്പ് അധികൃതര്‍ പറയുന്നു. പാക്കറ്റിലെ മുന്നറിയിപ്പ് വേണമെങ്കില്‍ പുകവലിക്കാര്‍ക്ക് നോക്കാതെ ഒഴിവാക്കാം, എന്നാല്‍ സിഗററ്റിലെ മുന്നറിയിപ്പ് ഒഴിവാക്കാനാകില്ലെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. ‘പുകവലി അര്‍ബുദത്തിന് കാരണമാകും, കുഞ്ഞുങ്ങളെ ദോഷകരമായി ബാധിക്കും, വന്ധ്യതക്കും രക്താര്‍ബുദത്തിനും കാരണമാകും, ഓരോ പുകയും വിഷമാണ്’ തുടങ്ങിയ മുന്നറിയിപ്പുകള്‍ ഓരോ സിഗററ്റിലും ഇംഗ്ലീഷിലും ഫ്രഞ്ചിലും പ്രിന്‍റ് ചെയ്യും. ഇതുവഴി ബോധവത്കരണം ശക്തമാക്കാനാണ് ഉദ്ദേശിക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments