HomeTech And gadgetsകോവിഡ് കാലത്ത് സുരക്ഷിതമായി എങ്ങനെ കെട്ടിപ്പിടിക്കാം? കിടിലൻ ഐഡിയയുമായി പത്തുവയസ്സുകാരി !

കോവിഡ് കാലത്ത് സുരക്ഷിതമായി എങ്ങനെ കെട്ടിപ്പിടിക്കാം? കിടിലൻ ഐഡിയയുമായി പത്തുവയസ്സുകാരി !

ലോകമെങ്ങും കൊറോണ പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ പരസ്പരം സ്പർശനം വലിയ ഒരു ചോദ്യചിഹ്നമായി മാറിയിരിക്കുകയാണ്. സുരക്ഷ ഉറപ്പാക്കിക്കൊണ്ട് എങ്ങനെ പ്രിയപ്പെട്ടവർക്കൊപ്പം ചേർന്നു നിൽക്കാം? പരിഹാരവുമായി എത്തിയിരിക്കുകയാണ് കാലിഫോർണിയയിൽ നിന്നുള്ള പത്ത് വയസ്സുകാരിയായ പൈഗേ എന്ന പെൺകുട്ടി. സുരക്ഷിതമായി തൊട്ടുനിൽക്കാനുള്ള, കെട്ടിപ്പിടിക്കാനുള്ള കർട്ടൻ ആണ് പൈഗേ ഉണ്ടാക്കിയത്. ആശയം ഏതായാലും സൂപ്പർഹിറ്റായി.

ഹഗ് കർട്ടൻ എന്നാണ് ഇതിന് പൈഗേ പേരിട്ടിരിക്കുന്നത്. ആളുകൾക്ക് പരസ്പരം കാണുകയും അടുത്ത നിൽക്കുകയും ആവശ്യമെങ്കിൽ കെട്ടിപ്പിടിക്കുകയും ചെയ്യാവുന്ന തരത്തിലാണ് ഇതിന്റെ രൂപകല്പന. ദിവസങ്ങളോളം മുത്തശ്ശനും മുത്തശ്ശിയും പിരിഞ്ഞിരിക്കേണ്ട അവസ്ഥ ഉണ്ടായപ്പോൾ ആണ് ഈ കൊച്ചു മിടുക്കി ബദൽ മാർഗം കണ്ടെത്തിയത്. പെൺകുട്ടിയുടെ മാതാപിതാക്കൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ആശയത്തിന് വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments