HomeAround Keralaനിറവയറുമായി ആശുപത്രി മുറ്റത്തെത്തി യുവതി പ്രസവിച്ചു: ഗർഭിണിയാണെന്ന് അറിഞ്ഞിരുന്നില്ലെന്ന് യുവതി !

നിറവയറുമായി ആശുപത്രി മുറ്റത്തെത്തി യുവതി പ്രസവിച്ചു: ഗർഭിണിയാണെന്ന് അറിഞ്ഞിരുന്നില്ലെന്ന് യുവതി !

നിറവയറുമായി ആശുപത്രി മുറ്റത്തെത്തിയ യുവതി പ്രസവിച്ചു. പരവൂര്‍ കലയ്‌ക്കോട് പ്രാഥമികാരോഗ്യകേന്ദ്രത്തിലാണ് ഇരുപത്തെട്ടുകാരിയായ യുവതി പ്രസവിച്ചത്. എന്നാൽ താൻ ഗർഭിണിയാണെന്ന് അറിയില്ലായിരുന്നു എന്നാണ് യുവതി പറയുന്നത്. വയറുവേദനയുമായി ആണ് യുവതി ആശുപത്രിയിൽ എത്തിയത്. ആശുപത്രി കവാടത്തിൽ എത്തിയതോടെ യുവതി പ്രസവിക്കുകയായിരുന്നു.

ആറാം മാസത്തിലാണ് യുവതി പ്രസവിച്ചത് ഒന്നര കിലോഗ്രാം തൂക്കമുള്ള ആൺകുഞ്ഞിനാണ് ആണ് യുവതി ജന്മം നൽകിയത്. ഭര്‍ത്താവിനൊപ്പം ആശുപത്രിയില്‍ എത്തിയ യുവതി താന്‍ ഗര്‍ഭിണിയാണെന്ന് അറിഞ്ഞിരുന്നില്ലെന്ന് ആരോഗ്യപ്രവര്‍ത്തകരോട് പറഞ്ഞു. ഗർഭിണിയാണെന്ന് അറിയാതിരുന്നത് മൂലം മതിയായ ചികിത്സയോ പോഷകാഹാരമോ യുവതിക്ക് ലഭിച്ചിട്ടില്ല. പ്രാഥമിക ചികിത്സ നൽകിയ ശേഷം യുവതിയെയും കുഞ്ഞിനെയും ആശുപത്രിയിലേക്ക് മാറ്റി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments