HomeTech And gadgetsഗൂഗിൾ പേയിൽ മൊബൈൽ റീചാർജ് ചെയ്യുന്നവരാണോ ? പണി വരുന്നു !

ഗൂഗിൾ പേയിൽ മൊബൈൽ റീചാർജ് ചെയ്യുന്നവരാണോ ? പണി വരുന്നു !

മൊബൈൽ റീചാർജ് ചെയ്യാനായി ഗൂഗിൾ പേ ഉപയോഗിക്കുമ്പോൾ ഒരു കൺവീനിയൻസ് ഫീസ് ഗൂഗിൾ പേ ഇപ്പോൾ ഈടാക്കുന്നതായി റിപ്പോർട്ട്. നിരവധി ഗൂഗിൾ പേ ഉപയോക്താക്കൾ അവരുടെ മൊബൈൽ റീചാർജുകൾക്ക് അധിക ഫീസ് അടയ്‌ക്കേണ്ടിവന്നു എന്ന പരാതിയുമായി രംഗത്ത് വന്നു.ഈ നിരക്കുകൾ എല്ലാ ഉപയോക്താക്കളിൽ നിന്നും ഈടാക്കുന്നുണ്ടോ എന്നും എല്ലാ ഇടപാടുകൾക്കും ഇത് ബാധകമാണോ എന്നതും ഉപഭോക്താക്കളിൽ ആശങ്ക സൃഷ്ട്ടിച്ചിരിക്കുകയാണ്. നിലവിൽ മൊബൈൽ റീചാർജുകൾക്ക് മാത്രമാണ് ഗിൾ പേ കൺവീനിയൻസ് ഫീ ഈടാക്കുന്നത്.100 രൂപയിൽ താഴെയുള്ള മൊബൈൽ റീചാർജ് പ്ലാനുകൾക്ക് ഈ ഫീസ് ഈടാക്കില്ല. 200 – 300 രൂപ വരെയുള്ള റീചാർജുകൾക്ക് രണ്ട് രൂപ ഈടാക്കുന്നതായിരിക്കും. 300 ന് മുകളിലുള്ള റീചാർജുകൾക്ക് മൂന്ന് രൂപയും ഈടാക്കും. ജി എസ് ടി ഉൾപ്പെടെയാണ് കൺവീനിയൻസ് ഫീ ഈടാക്കുക.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments