HomeNewsLatest Newsഓഗ്മെന്റ് റിയാലിറ്റി സാങ്കേതിക വിദ്യ മൊബൈലിൽ അവതരിപ്പിച്ച് ഗൂഗിൾ മാപ്പ്

ഓഗ്മെന്റ് റിയാലിറ്റി സാങ്കേതിക വിദ്യ മൊബൈലിൽ അവതരിപ്പിച്ച് ഗൂഗിൾ മാപ്പ്

ഓഗ്മെന്റ് റിയാലിറ്റി സാങ്കേതിക വിദ്യ ഉപയോഗിച്ച് വന്‍ പരിഷ്‌കാരത്തിന് ഗൂഗിള്‍ മാപ്പ് ഒരുങ്ങുന്നു. കഴിഞ്ഞ മെയ് മാസത്തില്‍ തന്നെ ഇത് സംബന്ധിച്ച പ്രഖ്യാപനം ഗൂഗിള്‍ നടത്തിയിരുന്നു. ഗൂഗിള്‍ ഡെലവപ്പേര്‍സ് കോണ്‍ഫ്രന്‍സില്‍ നടത്തിയ ഈ പ്രഖ്യാപനത്തിന് പിന്നാലെയാണ് കഴിഞ്ഞ ചില ദിവസങ്ങളായി മാപ്പ് തിരഞ്ഞെടുത്ത ഉപയോക്താക്കള്‍ക്ക് പുതിയ രൂപത്തിലുള്ള ഗൂഗിള്‍ മാപ്പ് സേവനം ലഭ്യമാക്കുന്നത്.

ഗൂഗിള്‍ മാപ്പ് കോണ്‍ട്രിബ്യൂട്ടര്‍മാര്‍, ചില മാധ്യമപ്രവര്‍ത്തകര്‍ ഡെവലപ്പര്‍മാര്‍ക്ക് എന്നിവര്‍ക്കാണ് ഗൂഗിള്‍ മാപ്പ് ഈ സേവനം നല്‍കുന്നത്. ഇപ്പോള്‍ വലിയ പ്രോജക്ടുകളിലും, ടിവി സ്‌ക്രീനിലും മറ്റും കാണുന്ന ഓഗ്മെന്റ് റിയാലിറ്റി മൊബൈലിലേക്ക് വരുന്നു എന്നതാണ് പുതിയ ഗൂഗിള്‍ മാപ്പിന്റെ പ്രധാന പ്രത്യേകതയാകുന്നത്. അതിനാല്‍ തന്നെ വലിയൊരു ജന വിഭാഗത്തിന് ജീവിതത്തില്‍ ആദ്യമായി അനുഭവിക്കാന്‍ കഴിയുന്ന ഓഗ്മെന്റ് റിയാലിറ്റി അനുഭവമായിരിക്കും ഇതെന്നാണ് വിവരം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments