HomeNewsShortകാസർഗോഡ് കൊലപാതകം: പീതാബരന്റെ കുടുംബത്തെ തള്ളി കോടിയേരി: പാർട്ടിക്ക് പങ്കില്ല

കാസർഗോഡ് കൊലപാതകം: പീതാബരന്റെ കുടുംബത്തെ തള്ളി കോടിയേരി: പാർട്ടിക്ക് പങ്കില്ല

ഇരട്ട കൊലപാതകക്കേസില്‍ പാര്‍ട്ടിക്ക് ഒരു പങ്കുമില്ലെന്ന് കോടിയേരി ബാലകൃഷ്ണന്‍. അറസ്റ്റിലായ സിപിഎം മുന്‍ ലോക്കല്‍ കമ്മിറ്റി അംഗം എ പീതാംബരന്‍ പാര്‍ട്ടി പറഞ്ഞിട്ടാണ് കൊലപാതകമെന്ന് ഭാര്യയോട് പറഞ്ഞതായിരിക്കുമെന്നും കേസില്‍ പെട്ടതിന്റെ വിഷമത്തില്‍ ആയിരിക്കും ഇങ്ങനെ പറഞ്ഞതെന്നും കോടിയേരി പറഞ്ഞു.

പാര്‍ട്ടി പറഞ്ഞിട്ടാണ് കൊലപാതകങ്ങള്‍ നടത്തിയതെന്ന് ഭാര്യയോട് ഭര്‍ത്താവ് പറഞ്ഞിട്ടുണ്ടായിരിക്കാം. എന്നാല്‍ പാര്‍ട്ടിക്ക് അങ്ങനെയൊരു തീരുമാനം ഉണ്ടായിരുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നവരൊക്കെ ഇത് പാര്‍ട്ടി തീരുമാനമാണ് എന്നുപറഞ്ഞ് ചെയ്യും. ചെയ്യുന്ന ആള്‍ വിചാരിക്കുന്നത് താനാണ് പാര്‍ട്ടി എന്നാണ്. അവരല്ല പാര്‍ട്ടി. പാര്‍ട്ടി എന്ന നിലയില്‍ അങ്ങനെയൊരു തീരുമാനം ഉണ്ടായിട്ടില്ല. ഇക്കാര്യം അവിടുത്തെ ലോക്കല്‍ കമ്മിറ്റിയും ഏരിയാ കമ്മിറ്റിയും ജില്ലാ കമ്മിറ്റിയും വ്യക്തമാക്കിയിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments