
വാട്സ്‌ആപ്പിന്റെ ആൻഡ്രോയ്ഡ് പതിപ്പിനെ ക്രാഷാക്കുന്ന പുതിയൊരു വില്ലൻ ‘ലിങ്ക്’ ഇപ്പോള്‍ പ്രചരിക്കുന്നുണ്ട്. പാണ്ഡ്യ മയൂര്‍ എന്ന ട്വിറ്റര്‍ യൂസറാണ് ഇത് ആദ്യമായി കണ്ടെത്തിയത്. wa.me/settings – ഈ ലിങ്കാണ് പ്രശ്നക്കാരൻ. വാട്സ്‌ആപ്പിന്റെ സെറ്റിങ്സിലേക്ക് പോകാനുള്ള ലിങ്കാണിത്. ആരെങ്കിലും സ്വകാര്യമായോ ഗ്രൂപ്പിലോ നിങ്ങള്‍ക്ക് ഈ ലിങ്ക് അയച്ചുതന്നാല്‍, ആ ചാറ്റ് തുറക്കുമ്ബോള്‍ വാട്സ്‌ആപ്പ് ക്രാഷ് ആവുകയും റീ സ്റ്റാര്‍ട്ടായി വരികയും ചെയ്യുന്നു. ഇനി ആരെങ്കിലും wa.me/settings – എന്നത് സ്റ്റാറ്റസ് ആയി വെച്ചാല്‍, അത് തുറന്ന് കാണുന്നവരുടെ വാട്സ്‌ആപ്പും ക്രാഷാകും. ആപ്പ് വീണ്ടും തുറന്നാല്‍, പ്രശ്നം അവസാനിക്കുമെങ്കിലും, ആ ലിങ്ക് വന്ന ചാറ്റ് തുറന്നാല്‍, വീണ്ടും ആപ്പ് ക്ലോസ് ആയി പോകും. നിലവില്‍ വാട്സ്‌ആപ്പിന്റെ ആൻഡ്രോയിഡ് പതിപ്പില്‍ മാത്രമേ ഇത് ഒരു പ്രശ്‌നമായി കാണപ്പെടുന്നുള്ളൂ.
ഈ ലിങ്ക് ആരെങ്കിലും അയച്ചുതന്നാൽ ആ ചാറ്റ് ഫോണിൽ വച്ച ഓപ്പൺ ആക്കാൻ ശ്രമിക്കരുത്. പകരം, വാട്സ്‌ആപ്പ് വെബ്ബില്‍ പോയി ആ ചാറ്റ് തെരഞ്ഞെടുത്ത് wa.me/settings എന്ന സന്ദേശം മാത്രം ഡിലീറ്റ് ചെയ്താല്‍ മതി. കാരണം, പുതിയ ബഗ് വെബ് പതിപ്പിനെ ബാധിച്ചിട്ടില്ല.