HomeTech And gadgetsരക്ഷാദൗത്യത്തിന് വഴികാട്ടിയായി അഞ്ച് ഉപഗ്രഹങ്ങള്‍; ചരിത്രമെഴുതി ഐഎസ്ആർ ഒ

രക്ഷാദൗത്യത്തിന് വഴികാട്ടിയായി അഞ്ച് ഉപഗ്രഹങ്ങള്‍; ചരിത്രമെഴുതി ഐഎസ്ആർ ഒ

കേരളത്തിലെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് സഹായകമായതില്‍ ഉപഗ്രഹങ്ങളും. ഐഎസ്‌ആര്‍ഒ വിക്ഷേപിച്ച അഞ്ച് കൃത്രിമോപഗ്രഹങ്ങള്‍ വഴിയാണ് സംസ്ഥാനത്തെ പ്രളയ ബാധിത പ്രദേശങ്ങളുടെ തത്സമയ വിവരങ്ങളും കാലാവസ്ഥാ വിവരങ്ങളും ശേഖരിച്ചത്. ഓഷ്യാനോസാറ്റ് -2, റിസോഴ്‌സ് സാറ്റ്-2, കാര്‍ട്ടോസാറ്റ് -2, 2എ, ഇന്‍സാറ്റ് 3ഡിആര്‍ എന്നീ അഞ്ച് ഉപഗ്രഹങ്ങളാണ് രക്ഷാദൗത്യത്തില്‍ പങ്കാളിയായത്‌.

പ്രളയബാധിത പ്രദേശങ്ങള്‍ കൃത്യമായി അടയാളപ്പെടുത്താനും കാലാവസ്ഥ സംബന്ധിച്ച വിവരങ്ങള്‍ കൃത്യമായി കൈമാറാനും ഉപഗ്രഹ വിവരങ്ങള്‍ ഏറെ സഹായകമായി. ഗതാഗതത്തിന് പുതിയ വഴികള്‍ കണ്ടെത്താന്‍ സഹായകമായത് ഉപഗ്രഹങ്ങള്‍ പകര്‍ത്തിയ ചിത്രങ്ങളാണ്. ഹൈദരബാദിലെ ഐഎസ്‌ആര്‍ഒ യുടെ വിദൂര നിയന്ത്രണ കേന്ദ്രമാണ് ഉപഗ്രഹങ്ങളില്‍ നിന്നുള്ള വിവരങ്ങള്‍ സംസ്ഥാനത്തിനും കേന്ദ്രത്തിനും കൈമാറുന്നത്. ഉപഗ്രഹങ്ങള്‍ വഴി ലഭിക്കുന്ന ഈ വിവരങ്ങളാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കും സഹായകമായത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments