ക്രിക്കറ്റ് ഓസ്ട്രേലിയയുടെ ഈ വര്‍ഷത്തെ ഏകദിന ടീമിന്റെ ക്യാപ്റ്റന്‍ ഇന്ത്യന്‍ താരം വിരാട് കോഹ്ലി. ഓസീസ് ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തിനെ മറികടന്നാണ് കോഹ്ലി ഈ നേട്ടം സ്വന്തമാക്കിയത്. ഇന്ത്യയുടെ മറ്റൊരു താരമായ ജസ്പ്രീത് ബുംറയും ഈ ടീമില്‍ ഇടം നേടി. ഐ.സി.സി ഏകദിന ടീമിന്റെ ക്യാപ്റ്റനായി തെരഞ്ഞെടുത്തതിന് പിന്നാലെയാണ് കോഹ്ലി ക്രിക്കറ്റ് ഓസ്ട്രേലിയയുടെ നായക സ്ഥാനത്തുമെത്തിയത്. 2016ല്‍ പത്ത് ഏകദിനം മാത്രമേ കോഹ്ലി കളിച്ചിട്ടുള്ളുവെങ്കിലും 50 ഓവര്‍ ക്രിക്കറ്റില്‍ കോഹ്ലിയെ മറികടക്കാന്‍ കഴിവുള്ള താരങ്ങള്‍ ഇപ്പോഴില്ലെന്നും ക്രിക്കറ്റ് ഓസ്ട്രേലിയ വ്യക്തമാക്കി. 10 ഇന്നിങ്സുകളില്‍ എട്ടെണ്ണത്തിലും 45 റണ്‍സോ അതിനു മുകളിലോ നേടാന്‍ കോഹ്ലിക്ക് കഴിഞ്ഞിട്ടുണ്ട്.
ക്രിക്കറ്റ് ഓസ്ട്രേലിയയുടെ ഈ വര്‍ഷത്തെ ഏകദിന ടീം: വിരാട് കോഹ്ലി(ക്യാപ്റ്റന്‍), ഡേവിഡ് വാര്‍ണര്‍(ഓസ്ട്രേലിയ), ക്വിന്റണ്‍ ഡി കോക്ക്(വിക്കറ്റ് കീപ്പര്‍, ദക്ഷിണാഫ്രിക്ക), സ്റ്റീവ് സ്മിത്ത്(ഓസ്ട്രേലിയ), ബാബര്‍ അസം(പാകിസ്താന്), മിച്ചല്‍ മാര്‍ഷ്(ഓസ്ട്രേലിയ), ജോസ് ബട്ലര്(ഇംഗ്ലണ്ട്), ജസ്പ്രീത് ബുംറ(ഇന്ത്യ), ഇമ്രാന് താഹിര്‍(ദക്ഷിണാഫ്രിക്ക).
ജനുവരിയില്‍ ഓസ്ട്രേലിയക്കെതിരെ നേടിയ രണ്ട് സെഞ്ചുറി, ന്യൂസിലന്‍ഡിനെതിരെ പുറത്താകാതെ 154 റണ്‍സ്.. ഈ വര്‍ഷം കോഹ്ലിയുടെ ഏകദിനത്തിലെ മികച്ച ഇന്നിങ്സുകളാണിത്. ന്യൂസിലന്‍ഡിനെതിരെ 289 റണ്‍സ് വിജലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യയുടെ പകുതി സ്കോറും നേടിയത് കോഹ്ലിയായിരുന്നു. 59 തവണ ഇന്ത്യ പിന്തുടര്ന്ന് നേടിയ വിജയങ്ങളില്‍ കോലിയുടെ ബാറ്റിങ് ശരാശരി 90.10 ആണ്.
കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ: