HomeSportsഎെസിസി ട്വന്‍റി-20 റാങ്കിങ്ങിൽ വിരാട് കോഹ്ലി ഒന്നാമത്

എെസിസി ട്വന്‍റി-20 റാങ്കിങ്ങിൽ വിരാട് കോഹ്ലി ഒന്നാമത്

ദുബായ് : എെസിസി ട്വന്‍റി-20 റാങ്കിങ്ങില്‍ വിരാട് കോഹ്ലി ഒന്നാമത്. ഓസ്ട്രേലിയയുടെ ആരോണ്‍ ഫിഞ്ചിനെ മറികടന്നാണ് കോഹ്ലി ഒന്നാം സ്ഥാനത്ത് എത്തിയത്. കോഹ്ലിയുടെ പോയിന്റ് 871. 82 റണ്‍സെടുത്ത് പുറത്താകാതെ നിന്ന ഇന്ത്യയെ സെമിയിലെത്തിച്ചതിന് തൊട്ട് പിന്നാലെയാണ് കോഹ്ലി ഈ നേട്ടം കൈവരിച്ചത്. വിരാട് കോഹ്ലി ഈ ലോകകപ്പില്‍ ഇതുവരെ നേടിയിരിക്കുന്നത് 184 റണ്‍സ്. ശരാശരി 92. ലോകകപ്പ് തുടങ്ങുമ്ബോള്‍ ഐ സി സി റാങ്കിംഗില്‍ രണ്ടാം റാങ്കിലായിരുന്നു കോഹ്ലി. രണ്ടാം സ്ഥാനത്തുള്ള ഫിഞ്ചിനെക്കാള്‍ കോഹ്ലക്കിപ്പോള്‍ 68 പോയിന്‍റിന്‍റെ ലീഡുണ്ട്. ന്യൂസിലന്‍ഡ് ഓപ്പണര്‍ മാര്‍ട്ടിന്‍ ഗുപ്ടില്‍(3) ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ ഫാഫ് ഡുപ്ലിസിസ് (4) അലക്സ് ഹെയ്ല്‍സ് (5) വെസ്റ്റ് ഇന്‍ഡീസിന്‍റെ ക്രിസ് ഗെയ്ലാണ് (6) കെയ്ന്‍ വില്യംസണ്‍(7) മക്സഡാസ(8) മുഹമ്മദ് ഷഹ്സാദ്(9), ഷെയ്ന്‍ വാട്സന്‍ (10)എന്നിവരാണ് ആദ്യ പത്തിലുള്ള ബാറ്റ്സ്മാന്‍മാര്‍. ടീമുകളില്‍ ഇന്ത്യയ്ക്കാണ് ഒന്നാംസ്ഥാനം.

LIKE

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments