HomeCinemaMovie Newsമാർപ്പാപ്പയ്ക്കെതിരെ അവഹേളന പരാമർശം; ഹൃതിക് റോഷന് വക്കീൽ നോട്ടീസ്; എന്നാൽ ഇതിൽ കങ്കണയ്ക്ക് എന്തുകാര്യം?

മാർപ്പാപ്പയ്ക്കെതിരെ അവഹേളന പരാമർശം; ഹൃതിക് റോഷന് വക്കീൽ നോട്ടീസ്; എന്നാൽ ഇതിൽ കങ്കണയ്ക്ക് എന്തുകാര്യം?

മുംബൈ : മാര്‍പാപ്പയെക്കുറിച്ച്‌ രണ്ടു മാസം മുന്‍പ് ട്വിറ്ററില്‍ നടത്തിയ ഒരു പരാമര്‍ശം ഹൃഥിക്കിനെ ഇപ്പോള്‍ കുഴപ്പത്തിലാക്കിയിരിക്കുകയാണ്. മുന്‍ കാമുകി കങ്കണ റണാവത്തുമായുള്ള നിയമ യുദ്ധം തുടരുന്നതിനിടെയാണ്, മാര്‍പാപ്പയെ അവഹേളിക്കുക വഴി ഹൃഥിക് ക്രിസ്ത്യന്‍ മത വികാരം വ്രണപ്പെടുത്തിയെന്നാരോപിച്ചുള്ള പുതിയ വക്കീല്‍ നോട്ടീസ്. “”ഈ മാധ്യമങ്ങളൊക്കെ പറയുന്ന സ്ത്രീകളുമായി എനിക്കു ബന്ധമുണ്ടാകാനുള്ള സാധ്യതയെക്കാള്‍ കൂടുതല്‍ മാര്‍പാപ്പയുമായി ബന്ധമുണ്ടാകാനാണ്” എന്നായിരുന്നു കഴിഞ്ഞ ജനുവരി 28ന് ഹൃഥിക് ട്വീറ്റ് ചെയ്തത്. മാര്‍പാപ്പ സ്വവര്‍ഗപ്രേമിയാണെന്നാണ് ട്വീറ്റിലൂടെ ഹൃഥിക് ആരോപിക്കുന്നതെന്നാണ് വക്കീല്‍ നോട്ടീസില്‍ പറയുന്നത്. ഒരാഴ്ചയ്ക്കുള്ളില്‍ ട്വീറ്റ് പിന്‍വലിച്ച്‌ മാപ്പു പറഞ്ഞില്ലെങ്കില്‍ നിയമ നടപടി സ്വീകരിക്കുമെന്നാണ് മുന്നറിയിപ്പ്.

 

 

 

ഇനിയാണ് ട്വിസ്റ്റ്‌. ഇന്ത്യന്‍ ക്രിസ്റ്റ്യന്‍ വോയ്സിന്‍റെ അഖിലേന്ത്യാ പ്രസിഡന്‍റ് എബ്രഹാം മത്തായിയാണ് ഇതിനെതിരേ വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്. എബ്രഹാം മത്തായിയുടെ അഭിഭാഷകനാകട്ടെ, ഹൃഥിക്കിനെതിരായ കേസില്‍ കങ്കണയുടെ വക്കാലത്ത് എടുത്തിരിക്കുന്ന അഡ്വ. റിസ്വാന്‍ സിദ്ദിഖിയും!

LIKE

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments