HomeSportsദക്ഷിണാഫ്രിക്കക്കെതിരെ ശ്രീലങ്കയ്ക്ക് ഒരു വിക്കറ്റിന്റെ അവിശ്വസനീയ ജയം; കുശാൽ പെരേര വിജയശില്പി

ദക്ഷിണാഫ്രിക്കക്കെതിരെ ശ്രീലങ്കയ്ക്ക് ഒരു വിക്കറ്റിന്റെ അവിശ്വസനീയ ജയം; കുശാൽ പെരേര വിജയശില്പി

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ ശ്രീലങ്കയ്ക്ക് ഒരു വിക്കറ്റിന്റെ അവിശ്വസനീയ വിജയം. കുശാല്‍ പെരേരയുടെ ഒറ്റയാള്‍ പോരാട്ടത്തിന്റെ മികവിലാണ് ചരിത്രവിജയം സന്ദര്‍ശകരായ ശ്രീലങ്കനേടിയെടുത്തത്. രണ്ടാം ഇന്നിങ്‌സില്‍ 304 റണ്‍സിന്റെ വിജയലക്ഷ്യവുമായി ഇറങ്ങി ഒരു ഘട്ടത്തില്‍ 110 ന് അഞ്ച് എന്ന നിലയില്‍ തകര്‍ന്നടിഞ്ഞ ശ്രീലങ്കയെ 200 പന്തില്‍ നിന്നും 153 റണ്‍സ് നേടി കുശാല്‍ പെരേര വിജയത്തിലെത്തിക്കുകയായിരുന്നു.

അവസാന വിക്കറ്റില്‍ വിശ്വ ഫെര്‍ണാണ്ടോയ്‌ക്കൊപ്പം ചേര്‍ന്ന് 78 റണ്‍സാണ് കുശാല്‍ പെരേര കൂട്ടിച്ചേര്‍ത്തത്. ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ വിജയകരമായ റണ്‍ചേസിലെ ഏറ്റവും ഉയര്‍ന്ന അവസാന വിക്കറ്റ് കൂട്ടുകെട്ടാണിത്. 48 റണ്‍സ് നേടിയ ധനഞ്ജയ ഡി സില്‍വയും പെരേരയ്ക്ക് മികച്ച പിന്തുണ നല്‍കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments