രണ്ടുഗോളിന്റെ മേൽക്കൈ കളഞ്ഞുകുളിച്ചു: എടികെ മോഹന്‍ ബഗാനെതിരെ ബ്ലാസ്റ്റേഴ്സിന് ദയനീയ തോൽവി

29

 

കളം നിറഞ്ഞു കളിച്ച രണ്ടു ഗോളിന് മേൽക്കൈ നേടിയിട്ടും
ഐഎസ്എല്ലിൽ കേരളാ ബ്ലാസ്റ്റേഴ്സ് വീണ്ടും തോറ്റു. രണ്ടാം പകുതിയില്‍ ആറ് മിനിറ്റിനിടെ വഴങ്ങിയ രണ്ട് ഗോളുകളും കളിയുടെ അവസാനം പ്രതിരോധപ്പിഴവില്‍ വഴങ്ങിയ ഒരു ഗോളുമാണ് ബ്ലാസ്റ്റേഴ്സിന്‍റെ വിധിയെഴുതിയത്.
പതിനാലം മിനിറ്റില്‍ ഗാരി ഹൂപ്പറും 51ാം മിനിറ്റില്‍ കോസ്റ്റ നമോനിസുവുമാണ് ബ്ലാസ്റ്റേഴ്സിന് രണ്ട് ഗോള്‍ ലീഡ് സമ്മാനിച്ചത്.59–ാം മിനിറ്റില്‍ മാഴ്സലീഞ്ഞോയിലൂടെ ഒരു ഗോള്‍ തിരിച്ചടിച്ച എടികെ 65ാം മിനിറ്റില്‍ റോയ് കൃഷ്ണയുടെ പെനല്‍റ്റി ഗോളിലൂടെ ഒപ്പമെത്തി. 87ാം മിനിറ്റില്‍ റോയ് കൃഷ്ണ ബ്ലാസ്റ്റേഴ്സിന്‍റെ വിധിയെഴുതി വിജയഗോളും നേടി. രണ്ട് ഗോള്‍ പിന്നില്‍ നിന്നിട്ടും മൂന്ന് ഗോള്‍ തിരിച്ചടിച്ച് വിജയം പിടിച്ചെടുത്ത എ ടി കെ പോയന്‍റ് പട്ടികയിലെ രണ്ടാം സ്ഥാനം സുരക്ഷിതമാക്കി.