HomeSportsഇന്ത്യൻ സൂപ്പർ ലീഗ്: ഡല്‍ഹി ഡൈനാമോസ്-മുംബൈ സിറ്റി മത്സരം സമനിലയിൽ (3-3)

ഇന്ത്യൻ സൂപ്പർ ലീഗ്: ഡല്‍ഹി ഡൈനാമോസ്-മുംബൈ സിറ്റി മത്സരം സമനിലയിൽ (3-3)

ന്യൂഡല്‍ഹി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് മൂന്നാം സീസണില്‍ ന്യൂഡല്‍ഹി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടന്ന ഡല്‍ഹി ഡൈനാമോസ്-മുംബൈ സിറ്റി പോരാട്ടം സമനിലയിൽ കലാശിച്ചു. ആദ്യ പകുതിയില്‍ രണ്ടു ഗോളിന് പിന്നില്‍നിന്നശേഷം ശക്തമായി തിരിച്ചുവന്ന് കളി 3-3ന് സമനിലയില്‍ പിടിച്ച ഡല്‍ഹിയും എതിരാളിയുടെ മണ്ണില്‍ വീരോചിതം കളിച്ച മുംബൈയും ആരാധകമനസ്സിലെ വിജയിയായി. അതേസമയം, അബദ്ധ തീരുമാനങ്ങള്‍കൊണ്ട് മത്സരം നിയന്ത്രിച്ച മലയാളി റിഫറി കെ.ബി. സന്തോഷ്കുമാര്‍ പലപ്പോഴും വില്ലനായി. കളിയുടെ 33, 38 മിനിറ്റുകളില്‍ ആതിഥേയ വലകുലുക്കിയ ഹംഗേറിയന്‍ താരം ക്രിസ്റ്റ്യന്‍ വഡോക്സായിരുന്നു ആദ്യ പകുതിയിലെ മുംബൈയുടെ താരം. . തുടര്‍ച്ചയായി പിറന്ന രണ്ട് മികച്ച ഗോളുകളില്‍ പക്ഷേ, ഡല്‍ഹി പതറിയില്ല. അപ്രതീക്ഷിത ഗോളിലൂടെ ആദ്യ പകുതിയില്‍ പിന്നിലായി കൂടാരം വിട്ടവര്‍ക്ക് കോച്ച് ജിയാന്‍ലുക സംബ്രോട്ട നല്‍കിയ ശക്തിമരുന്നിന്‍െറ ഫലം പിന്നീട് മൈതാനത്ത് കണ്ടു. നിരന്തര റെയ്ഡുകള്‍ക്കൊടുവില്‍ 51ാം മിനിറ്റില്‍ റിച്ചാര്‍ഡ് ഗാഡ്സെയിലൂടെ ഡല്‍ഹി ആദ്യ ഗോള്‍ നേടി. ഗാഡ്സെ അടക്കം രണ്ടു പേര്‍ ഓഫ്സൈഡിലായിരുന്നിട്ടും റഫറി കണ്ടില്ളെന്നായപ്പോള്‍ ആതിഥേയര്‍ക്ക് അനുകൂലമായി ഗോള്‍.

 

 

 

താമസിയാതെ മുംബൈ വീണ്ടും ലീഡുയര്‍ത്തുന്നതിന് മൈതാനം സാക്ഷിയായി. 69ാം മിനിറ്റില്‍ സോണി നോര്‍ദെയായിരുന്നു നീലപ്പടയുടെ മൂന്നാം ഗോള്‍ കുറിച്ചത്. ജയമുറപ്പിച്ച് മുംബൈയുടെ പ്രതിരോധത്തിന് ഗൗരവം കുറഞ്ഞപ്പോള്‍ ഡല്‍ഹി ഡൈനാമിറ്റായി പൊട്ടിത്തെറിച്ചു. 76ാം മിനിറ്റില്‍ സെനഗല്‍ താരം ബദാര ബാജിയുടെ വകയായിരുന്നു രണ്ടാം ഗോള്‍. ഗാഡ്സെയെ മുന്നില്‍ നിര്‍ത്തി വിങ്ങിലൂടെ മാഴ്സിലഞ്ഞോയും ഫ്ളോറന്‍റ് മലൂദയും നടത്തിയ മുന്നേറ്റങ്ങളില്‍ മുംബൈ അബദ്ധങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ടിരുന്നു. ഇതിനുള്ള ശിക്ഷയായിരുന്നു 82ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ പിറന്ന സമനില ഗോള്‍.

കായംകുളം പച്ചക്കറി മാർക്കറ്റിലെ അനീതിക്കെതിരെ പ്രതികരിച്ച നൗഷാദ് ഇനിയില്ല; മരണത്തിൽ ദുരൂഹതയെന്ന് നാട്ടുകാർ

ക്യാൻസർ ഒരു അസുഖമല്ല ! മരുന്നുകമ്പനികളുടെ കള്ളത്തരം പൊളിയുന്നു !

അദ്ദേഹം അന്നു ചെയ്ത ആ കാര്യം എനിക്ക് ഒരിക്കലും മറക്കാൻ പറ്റില്ല; നടന്‍ ബാബു ആന്റണിയുമായുള്ള നഷ്ടപ്രണയത്തെക്കുറിച്ച് നടി ചാർമിള ആദ്യമായി മനസ്സു തുറക്കുന്നു !

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments