ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് പന്ത്രാണ്ടാം അധ്യായത്തിന് ഇന്ന് തുടക്കം. ഒരു വ്യാഴവട്ടത്തിലേക്ക് കടന്ന ഐപിഎല്ലില്‍ ഇന്ന് നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്സ് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരുമായി ഏറ്റുമുട്ടും. പുല്‍വാമ ഭീകരാക്രമണത്തില്‍ വീര മൃത്യു വരിച്ച ജവാന്മാരോടുള്ള ആദരമായി വര്‍ണാഭമായ ഉദ്ഘാടന ചടങ്ങുകള്‍ ഇല്ലാതെയാണ് ഇത്തവണ പോരിന് തുടക്കമാകുന്നത്. ഇന്ന് രാത്രി എട്ടിന് ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയത്തിലാണ് ഉദ്ഘാടന മത്സരം. ഏകദിന ലോകകപ്പ് പടിവാതില്ക്കല് എത്തി നില്‍ക്കേ നടക്കുന്ന ഐപിഎല്ലിന് വലിയ പ്രധാന്യമാണ് താരങ്ങള്‍ നല്‍കുന്നത്.
രാജസ്ഥാന് റോയല്‍സ്, മുംബൈ ഇന്ത്യന്‍സ്, സണ്‍റൈസേഴ്സ് ഹൈദരാബാദ്, കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സ്, കിങ്സ് ഇലവന് പഞ്ചാബ്, ഡല്‍ഹി ക്യാപിറ്റല്‍സ് എന്നിവയാണ് മറ്റ് ടീമുകള്‍.