ന്യൂസിലാൻഡിനെതിരായ പരമ്പര തൂത്തുവാരി ഇന്ത്യ: അഞ്ചാം മത്സരത്തിലും വിജയം

49

ന്യൂസിലാൻഡിനെതിരായ അഞ്ചാമത്തെയും അവസാനത്തെയും കളിയിലും ജയിച്ച് പരമ്പര ഇന്ത്യ തൂത്തുവാരി. ഇതോടെ പുതിയ ലോക റെക്കോര്‍ഡും മെന്‍ ഇന്‍ ബ്ലൂ തങ്ങളുടെ പേരില്‍ കുറിച്ചു. ലോക ക്രിക്കറ്റില്‍ ഇതാദ്യമായാണ് ഒരു ടീം ടി20 പരമ്പര 5-0ന് പോക്കറ്റിലാക്കിയത്. ഏഴു റണ്ണിനാണ് അവസാന കളിയില്‍ ഇന്ത്യന്‍ വിജയം.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ മൂന്നു വിക്കറ്റിന് 163 റണ്‍സാണ് നേടിയത്. മറുപടിയില്‍ ഒരു ഘട്ടത്തില്‍ അനായാസം ജയിക്കുമെന്നു കരുതിയ കിവികളെ മികച്ച ബൗളിങിലൂടെ ഇന്ത്യ കീഴടക്കുകയായിരുന്നു. ഒമ്പതു വിക്കറ്റിനു 156 റണ്‍സെടുക്കാനെ ആതിഥേയര്‍ക്കായുള്ളൂ. റോസ് ടെയ്‌ലര്‍ (53), ടിം സെയ്‌ഫേര്‍ട്ട് (50) എന്നിവരുടെ ഇന്നിങ്‌സുകള്‍ മാറ്റി നിര്‍ത്തിയാല്‍ കിവീസ് നിരയില്‍ മറ്റാര്‍ക്കും പിടിച്ചു നില്‍ക്കാനായില്ല.