HomeSportsഏഷ്യ കപ്പ്: ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് ഏഴ് വിക്കറ്റ് ജയം; തൂത്തുവാരി ജഡേജ

ഏഷ്യ കപ്പ്: ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് ഏഴ് വിക്കറ്റ് ജയം; തൂത്തുവാരി ജഡേജ

ഏഷ്യ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് ഏഴ് വിക്കറ്റ് ജയം. ബംഗ്ലാദേശ് ഉയര്‍ത്തിയ 174 റണ്‍സ് ഇന്ത്യ 36.2 ഓവറില്‍ മറികടക്കുകയായിരുന്നു. പത്ത് ഓവറില്‍ 29 റണ്‌സ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയ ജഡേജയാണ് ബംഗ്ലാദേശിന്റെ വില്ലനായത്. നായകന്‍ രോഹിത് ശര്‍മ്മയുടെ അര്‍ദ്ദ സെഞ്ച്വറിയുടെ പിന്‍ബലത്തിലാണ് സൂപ്പര്‍ ഫോറിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ വിജയം കണ്ടത്.

രോഹിത് 83 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. മൂന്ന് വീതം വിക്കറ്റെടുത്ത ബുംറയും ഭുവനേശ്വര്‍ കുമാറും നാലു വിക്കറ്റ് വീഴ്ത്തിയ രവീന്ദ്ര ജഡേജയുമാണ് ബംഗ്ലാദേശിനെ തകര്‍ത്തത്. . 42 റണ്‍സ് എടുത്ത ഒന്‍പതാം നമ്ബര്‍ ബാറ്റ്‌സ്മാനായ മെഹിഡി ഹസന്‍ മിറാസ് ആണ് ബംഗ്ലാദേശ് ഇന്നിംഗ്‌സിലെ ടോപ് സ്‌കോറര്‍.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments