HomeSportsലോകകപ്പ്‌ ഹോക്കി: നെതര്‍ലന്‍ഡ‌്സിനോട‌് തോറ്റ്‌ സെമി കാണാതെ ഇന്ത്യ പുറത്ത്‌

ലോകകപ്പ്‌ ഹോക്കി: നെതര്‍ലന്‍ഡ‌്സിനോട‌് തോറ്റ്‌ സെമി കാണാതെ ഇന്ത്യ പുറത്ത്‌

നെതര്‍ലന്‍ഡ‌്സിനോട‌് തോറ്റ‌് ഇന്ത്യ ലോകകപ്പ‌് ഹോക്കിയുടെ സെമി കാണാതെ പുറത്ത‌്. ഒന്നിനെതിരെ രണ്ട‌് ഗോളിനായിരുന്നു നെതര്‍ലന്‍ഡ‌്സ‌് ഇന്ത്യയെ മടക്കിയത‌്. 1975നുശേഷം ആദ്യമായി സെമി സ്വപ‌്നംകണ്ട ഇന്ത്യ ഡച്ചിനെതിരെ ലീഡ‌് നേടിയശേഷമാണ‌് കീഴടങ്ങിയത‌്. അവസാന ക്വാര്‍ട്ടറിലായിരുന്നു ഡച്ചിന്റെ വിജയഗോള്‍. സെമിയില്‍ നെത‌ര്‍ലന്‍ഡ‌്സ‌് നിലവിലെ ചാമ്ബ്യന്‍മാരായ ഓസ‌്ട്രേലിയയെ നേരിടും. മറ്റൊരു സെമിയില്‍ ഇംഗ്ലണ്ട‌ും ബല്‍ജിയവും ഏറ്റുമുട്ടും. ബല്‍ജിയം ജര്‍മനിയെ ഒന്നിനെതിരെ രണ്ട‌ു ഗോളിന‌് കീഴടക്കിയാണ‌് സെമിയില്‍ എത്തിയത‌്. സെമി മത്സരങ്ങള്‍ ശനിയാഴ‌്ച നടക്കും.

ആദ്യ ക്വാര്‍ട്ടറില്‍ത്തന്നെ ഇന്ത്യ മുന്നിലെത്തി. പെനല്‍റ്റി കോര്‍ണറില്‍നിന്നായിരുന്നു ഗോള്‍. ആകാശ‌്ദീപ‌്സിങ്ങിന്റെ റിവേഴ‌്സ‌് ഫ്ലിക്ക‌് ഡച്ച‌് പ്രതിരോധത്തെ മറികടന്ന‌് വലയില്‍ തറച്ചു. എന്നാല്‍, ആ ഗോളില്‍ പിടിച്ചുനില്‍ക്കാന്‍ ഇന്ത്യക്ക‌് കഴിഞ്ഞില്ല. പെട്ടെന്നുതന്നെ ഗോള്‍ വഴങ്ങി. തിയറി ബ്രിങ്ക‌്മാന്‍ ബോക‌്സിന‌് പുറത്തുനിന്ന‌ു തൊടുത്ത അടി ഗോള്‍കീപ്പര്‍ പി ആര്‍ ശ്രീജേഷിനെ മറികന്ന‌് വലയിലെത്തി. രണ്ടാം ക്വാര്‍ട്ടറില്‍ അവസാന ഘട്ടത്തില്‍ മന്‍പ്രീതിന്റെ വേഗത്തിലുള്ള നീക്കം ഇന്ത്യക്ക‌് പ്രതീക്ഷനല്‍കി. പക്ഷേ, മന്‍പ്രീത‌് തൊടുത്ത ക്രോസ‌് ആകാശിന‌് പിടിച്ചെടുക്കാനായില്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments