HomeNewsLatest Newsഅണ്ടർ 19 ലോകകപ്പ്: ദക്ഷിണാഫ്രിക്കയെ അവസാന ഓവറിൽ പരാജയപ്പെടുത്തി ഇന്ത്യ ഫൈനലിൽ

അണ്ടർ 19 ലോകകപ്പ്: ദക്ഷിണാഫ്രിക്കയെ അവസാന ഓവറിൽ പരാജയപ്പെടുത്തി ഇന്ത്യ ഫൈനലിൽ

അണ്ടർ 19 ലോകകപ്പ് സെമിഫൈനലിൽ ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യക്ക് ആവേശജയം. 245 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇന്ത്യ 7 പന്തുകൾ ബാക്കിനിൽക്കെ 8 വിക്കറ്റ് നഷ്ടപ്പെടുത്തിയാണ് വിജയിച്ചത്. 95 പന്തിൽ 96 റൺസ് നേടിയ സച്ചിൻ ദാസും 81 റൺസ് നേടിയ ക്യാപ്റ്റൻ ഉദയ് സഹാറനുമാണ് ഇന്ത്യൻ വിജയശില്പികൾ. 4 വിക്കറ്റ് നഷ്ടത്തിൽ 32 റൺസ് എന്ന നിലയിലേക്ക് കൂപ്പുകുത്തിയ ഇന്ത്യയെ അഞ്ചാം വിക്കറ്റിൽ ക്യാപ്റ്റനു കൂട്ടായി സച്ചിൻ ദാസ് എത്തിയാണ് രക്ഷിച്ചത്. ഇതോടെ ഇന്ത്യ സാവധാനം കരകയറാൻ തുടങ്ങി. സച്ചിൻ ദാസ് ആക്രമിച്ചുകളിച്ചപ്പോൾ ഉദയ് വിക്കറ്റ് സംരക്ഷിച്ചു. 47 പന്തിൽ സച്ചിൻ ഫിഫ്റ്റി തികച്ചു. 88 പന്തിൽ സഹാറനും അർധസെഞ്ചുറിയിലെത്തി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments